29 Dec 2022 9:45 AM GMT
സൗദിയില്‍ നേട്ടം കൊയ്ത് ഇടത്തരം സ്ഥാപനങ്ങള്‍; ചെലവ് കൂടിയ വര്‍ഷത്തിലും വരുമാനം വര്‍ധിച്ചു
MyFin Bureau
Summary
- സാധാരണയേക്കാള്‍ ചെലവ് കൂടിയ വര്‍ഷമായിട്ടും വരവ് വര്‍ധിച്ചത് വലിയ നേട്ടമായാണ് അതോറിറ്റി വിലയിരുത്തുന്നത്
സൗദി അറേബ്യയില്‍ ചെലവ് കൂടിയ വര്‍ഷത്തിലും വരുമാനം കൊയ്ത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍. 25 ശതമാനം എന്ന തോതിലാണ് കഴിഞ്ഞ വര്‍ഷം വരുമാനം വര്‍ധിച്ചിരിക്കുന്നത്.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. സാധാരണയേക്കാള്‍ ചെലവ് കൂടിയ വര്‍ഷമായിട്ടും വരവ് വര്‍ധിച്ചത് വലിയ നേട്ടമായാണ് അതോറിറ്റി വിലയിരുത്തുന്നത്.
കഴിഞ്ഞ വര്‍ഷം 1.26 ട്രില്യണ്‍ റിയാലിന്റെ വരുമാനമാണ് ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ നേടിയത്. എന്നാല്‍ 659.5 ബില്യണ്‍ റിയാലായിരുന്നു സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ചെലവ്. 33 ശതമാനം വര്‍ധനവാണിത് കാണിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സര്‍വീസ് ആനുകൂല്യങ്ങളടക്കം ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 155.8 ബില്യണ്‍ റിയാലാണ് വിതരണം ചെയ്തിട്ടുള്ളത്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനവാണിത്.
2020 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം ഇടത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തന വരുമാനം 16 ശതമാനം വര്‍ധിച്ചപ്പോള്‍, ചെറുകിട സ്ഥാപനങ്ങളുടെ വരുമാനം 35 ശതമാനവും ഉയര്‍ന്നിട്ടുണ്ട്. ചെറുകിട-ഇടത്തരം സ്ഥാപനങ്ങള്‍ വരുമാന നേട്ടത്തിലേക്കെത്തിയത് രാജ്യത്തെ സാമ്പത്തികമേഖലയുടെ വളര്‍ച്ചയെ കൂടിയാണ് കാണിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.