image

29 Dec 2022 5:45 AM GMT

NRI

ടെലിവിഷന്‍ കാഴ്ചക്കാരിലും റെക്കോര്‍ഡ് നേട്ടവുമായി ഖത്തര്‍ ലോകകപ്പ്

MyFin Bureau

ടെലിവിഷന്‍ കാഴ്ചക്കാരിലും റെക്കോര്‍ഡ് നേട്ടവുമായി ഖത്തര്‍ ലോകകപ്പ്
X

Summary

  • കഴിഞ്ഞ റഷ്യന്‍ ലോകകപ്പ് സമയത്ത് ഇത് വെറും 230 കോടി മാത്രമായിരുന്നു


ലോകകപ്പ് അവസാനിച്ചതോടെ ഒരുപിടി റെക്കോഡുകളാണ് ഖത്തറെന്ന കുഞ്ഞു രാജ്യം തങ്ങളുടെ പേരിലാക്കി മാറ്റിയിരിക്കുന്നത്. നൂറ്റാണ്ടിലെ ഏറ്റവും മികച്ച ലോകകപ്പെന്ന നേട്ടമാണ് അവസാനം പുറത്തുവന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കില്‍ ഖത്തര്‍ ലോകകപ്പിന്റെ ടിവി കാഴ്ചക്കാരിലും റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്ത ബീന്‍ സ്പോര്‍ട്സിന്റെ കണക്ക് പ്രകാരം 540 കോടിയോളം ജനങ്ങളാണ് ലോകകപ്പ് മത്സരങ്ങള്‍ തത്സമയം ടി വിയിലൂടെ കണ്ടത്. കൂടാതെ ഡിജിറ്റല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വഴിയുള്ള കാഴ്ചക്കാരിലും വലിയ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മിഡില്‍ ഈസ്റ്റ്-നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ 24 രാജ്യങ്ങളിലാണ് ബീന്‍ സ്പോര്‍ട്സിന് ലോകകപ്പ് സംപ്രേഷണാവകാശം ഉണ്ടായിരുന്നത്. ഈ മേഖലയില്‍ മാത്രം ലോകകപ്പിന് 540 കോടി കാഴ്ചക്കാരുണ്ടായിരുന്നതായാണ് ബീന്‍ സ്പോര്‍ട്സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ റഷ്യന്‍ ലോകകപ്പ് സമയത്ത് ഇത് വെറും 230 കോടി മാത്രമായിരുന്നു.

ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ കാഴ്ചക്കാരുടെ എണ്ണം 121 മില്യണില്‍ നിന്ന് 1.1 ബില്യണായും കുതിച്ചുയര്‍ന്നിട്ടുണ്ട്. 242.8 മില്യണ്‍ ആരാധകരാണ് ഫൈനല്‍ മത്സരം മാത്രം തത്സമയം കണ്ടത്. മേഖലയിലെ പ്രായപൂര്‍ത്തിയായ മൂന്നില്‍ രണ്ട് പേരും ലോകകപ്പ് മത്സരങ്ങള്‍ കണ്ടുവെന്നാണ് കണക്കുകള്‍ പറയുന്നത്.

2018 ലെ ലോകകപ്പിനെ അപേക്ഷിച്ച് മൊത്തം കാഴ്ചക്കാരുടെ എണ്ണത്തില്‍ 135 ശതമാനം വര്‍ധനവാണ് കാണിക്കുന്നത്. ആകെ നാല് ഭാഷകളിലായി ഏഴ് ചാനലുകളിലൂടെയാണ് ബീന്‍ സ്പോര്‍ട്സ് ലോകകപ്പ് മത്സരങ്ങള്‍ സംപ്രേഷണം ചെയ്തത്.