image

11 March 2023 5:45 AM GMT

NRI

ലോകത്തെ ഏറ്റവും നികുതി കുറഞ്ഞ രാജ്യങ്ങളില്‍ ഇനി ഒമാനും

Gulf Bureau

tax
X

Summary

  • ഐവറി കോസ്റ്റാണ് നികുതി ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത്


ലോകത്ത് തന്നെ ഏറ്റവും കുറഞ്ഞ നികുതി ഏര്‍പ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ച് ഒമാനും. അമേരിക്കന്‍ വേള്‍ഡ് പബ്ലിക്കേഷന്‍ റിവ്യൂ വെബ്‌സൈറ്റ് തയ്യാറാക്കിയ രാജ്യങ്ങളുടെ പട്ടികയിലാണ് ഒമാന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഈ വര്‍ഷത്തെ ആഗോള നികുതി സൂചിക അനുസരിച്ചാണ് അമേരിക്കന്‍ വേള്‍ഡ് പബ്ലിക്കേഷന്‍ റിവ്യൂ വെബ്‌സൈറ്റ് ഈ പട്ടിക തയാറാക്കുന്നത്.

രാജ്യത്തെ ആദായനികുതി നിരക്ക് പൂജ്യം ശതമാനവും വില്‍പ്പന നികുതി നിരക്ക് അഞ്ച് ശതമാനവും കോര്‍പ്പറേറ്റ് ലാഭത്തിന്റെ നികുതി 15 ശതമാനവുമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ഏറ്റവും കുറഞ്ഞ നികുതി നിരക്ക് ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ ബെര്‍മുഡ, കേമാന്‍ ദ്വീപുകള്‍, ബഹാമസ്, ബ്രൂണെ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത്, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവക്കൊപ്പമാണ് ഒമാനും ഇടം നേടിയിരിക്കുന്നത്.

ഐവറി കോസ്റ്റാണ് നികുതി ഏറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത്. ഇവിടെ ആദായനികുതി നിരക്ക് 60 ശതമാനവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഫിന്‍ലന്‍ഡ്, ജപ്പാന്‍ ഓസ്ട്രിയ, ഡെന്മാര്‍ക്ക്, സ്വീഡന്‍ എന്നിവയാണ് ഇതൊട്ടുവയ്ക്ക് പിന്നിലായി പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

ഒരേ രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളില്‍ പോലും നികുതി നിരക്കുകളും നിയന്ത്രണങ്ങളും വളരെ വ്യത്യാസപ്പെട്ടിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്.