image

4 Feb 2022 5:39 AM GMT

Banking

ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടിനെ അടുത്തറിയാം

MyFin Desk

ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോര്‍ട്ടിനെ അടുത്തറിയാം
X

Summary

  ഡെല്‍ഹി: എന്‍ആര്‍ഐകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകുന്ന ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2023 മുതല്‍ ഇത്തരം പാസ്പോര്‍ട്ട് പ്രാബല്യത്തില്‍ വരുമെന്നാണ് ലഭ്യമാകുന്ന വിവരം. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിപ്പ് അധിഷ്്ഠിതമായിട്ടാണ് ഇ-പാസ്പോര്‍ട്ട് രൂപകല്‍പന ചെയ്യുക. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍, ബയോമെട്രിക്സ് എന്നീ സജ്ജീകരണങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളും ഇ- പാസ്പോര്‍ട്ടില്‍ ഉണ്ടായിരിക്കും. അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ചായിരിക്കും പാസ്പോര്‍ട്ടുകള്‍ ഇറക്കുക. സുരക്ഷയുമായി ബന്ധപ്പെട്ട ഇലക്ട്രേണിക്ക് ചിപ്പാണ് പാസ്പോര്‍ട്ടിലെ […]


ഡെല്‍ഹി: എന്‍ആര്‍ഐകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകുന്ന ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മല...

 

ഡെല്‍ഹി: എന്‍ആര്‍ഐകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കൂടുതല്‍ പ്രയോജനപ്രദമാകുന്ന ഇ-പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2023 മുതല്‍ ഇത്തരം പാസ്പോര്‍ട്ട് പ്രാബല്യത്തില്‍ വരുമെന്നാണ് ലഭ്യമാകുന്ന വിവരം. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിപ്പ് അധിഷ്്ഠിതമായിട്ടാണ് ഇ-പാസ്പോര്‍ട്ട് രൂപകല്‍പന ചെയ്യുക.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍, ബയോമെട്രിക്സ് എന്നീ സജ്ജീകരണങ്ങള്‍ ഉള്‍പ്പടെ ഒട്ടേറെ സുരക്ഷാ സംവിധാനങ്ങളും ഇ- പാസ്പോര്‍ട്ടില്‍ ഉണ്ടായിരിക്കും. അന്താരാഷ്ട്ര ചട്ടങ്ങള്‍ പാലിച്ചായിരിക്കും പാസ്പോര്‍ട്ടുകള്‍ ഇറക്കുക. സുരക്ഷയുമായി ബന്ധപ്പെട്ട ഇലക്ട്രേണിക്ക് ചിപ്പാണ് പാസ്പോര്‍ട്ടിലെ മുഖ്യ ഘടകം. പാസ്പോര്‍ട്ട് ജാക്കറ്റിലാണ് ഡാറ്റ എന്‍കോഡ് ചെയ്ത ചിപ്പ് ഘടിപ്പിക്കുക. ബുക്ക്ലെറ്റ് രീതിയിലുള്ള പാസ്പോര്‍ട്ടാണ് ഇപ്പോഴുള്ളത്.അന്താരാഷ്ട്ര ഇ- പാസ്‌പോര്‍ട്ട് ഇമിഗ്രേഷന്‍ പോസ്റ്റുകളിലൂടെ നൂലാമാലകള്‍ ഇല്ലാതെ കടന്നുപോകാന്‍ ഇ-പാസ്പോര്‍ട്ട് സഹായകരമാകും.

നേട്ടങ്ങള്‍ ഇവയാണ്

സുരക്ഷ കൂട്ടാനും ഐഡന്റിറ്റി വെരിഫിക്കേഷന്‍ നിലവാരം ഉയര്‍ത്തുന്നതിനുമായി ഇ- പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റുകളില്‍ ഇലക്ട്രോണിക് ചിപ്പ് ഘടിപ്പിച്ചിരിക്കുന്നു.
ഇ- പാസ്‌പോര്‍ട്ടുകള്‍ വരുന്നതോടെ ഡുപ്ലിക്കേഷന്‍ ഇല്ലാതാക്കും. കേടുപാടുകള്‍ ഉണ്ടാകില്ല.
അന്താരാഷ്ട്ര ഗുണനിലവാരമുള്ള സുരക്ഷയാണ് ചിപ്പിന് നല്‍കിയിരിക്കുന്നത്.
പാസ്പോര്‍ട്ട് ഉടമയുടെ എമിഗ്രേഷന്‍, ഇമിഗ്രേഷന്‍ എന്നിവ നിരീക്ഷിക്കാനുള്ള സംവിധാനത്തിനും ഗുണകരം.
ബയോമെട്രിക് ഡാറ്റ, പേര്, വിലാസം,തിരിച്ചറിയാന്‍ ഉപകരിക്കുന്ന മറ്റ് വിവരങ്ങള്‍ തുടങ്ങിയവയൊക്കെ ചിപ്പില്‍ ചേര്‍ത്തിരിക്കും.
പാസ്പോര്‍ട്ട് ഉടമ നടത്തിയ യാത്രകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ ചിപ്പില്‍ ലഭ്യമാക്കും.
ചിപ്പില്‍ കൃത്രിമം കാണിക്കുകയാണെങ്കില്‍ അത് കണ്ടെത്താന്‍ സാധിക്കും.
ആദ്യ ഘട്ടത്തില്‍ 30 അന്താരാഷ്ട്ര യാത്രകള്‍ നടത്തയത് സംബന്ധിച്ച വിവരങ്ങള്‍ ചിപ്പില്‍ ശേഖരിക്കും.
ഡിജിറ്റലായി നടക്കുന്നതിനാല്‍ എയര്‍പോര്‍ട്ടില്‍ വെരിഫിക്കേഷന് അധികം സമയം ചെലവഴിക്കേണ്ടി വരില്ല.
അപേക്ഷകരുടെ സ്വകാര്യ വിവരങ്ങള്‍ ഡിജിറ്റലായി ഒപ്പിട്ട് പാസ്‌പോര്‍ട്ട് ബുക്ക്‌ലെറ്റില്‍ ചേര്‍ക്കുന്ന ചിപ്പില്‍ സൂക്ഷിക്കും.

ഇന്ത്യ 90ാം സ്ഥാനത്ത്

ആഗോള തലത്തില്‍ യാത്രാസൗഹൃദ പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഇന്ത്യ 90 -ാം സ്ഥാനത്താണ്. ലണ്ടന്‍ ആസ്ഥാനമായ ഗ്ലോബല്‍ സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് റെസിഡന്‍സി അഡൈ്വസറി സ്ഥാപനമായ ഹെന്‍ലി പുറത്ത് വിട്ട പാസ്പോര്‍ട്ട് സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുന്‍കൂര്‍ വിസയില്ലാത്തവര്‍ക്ക്് സന്ദര്‍ശിക്കാന്‍ സാധിക്കുന്ന സ്ഥലങ്ങളുടെ എണ്ണം അനുസരിച്ചാണ് രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ റാങ്ക് ചെയ്യപ്പെടുന്നത്.

ജര്‍മ്മനി, ബംഗ്ലാദേശ്, യുകെ, എന്നിവ ഉള്‍പ്പടെ 150 രാജ്യങ്ങള്‍ ഇതിനകം തന്നെ ബയോമെട്രിക് പാസ്‌പോര്‍ട്ട് നല്‍കുന്നുണ്ട്. ഇന്ത്യ ഇതുവരെ സാധാരണ യാത്രക്കാര്‍ക്ക് ബയോമെട്രിക് പാസ്‌പോര്‍ട്ട് നല്‍കുന്നില്ലെങ്കിലും, രാജ്യം നല്‍കുന്ന നയതന്ത്ര ഔദ്യോഗിക പാസ്‌പോര്‍ട്ടുകള്‍ കുറഞ്ഞത് 2008 മുതലെങ്കിലും ബയോമെട്രിക്കില്‍ സുരക്ഷിതമാണ്.