image

28 Jan 2022 1:34 AM GMT

NRI

പണമിടപാടിന്റെ മൂന്നിരട്ടി പിഴ, അറിയാം ഫെമ ചട്ട ലംഘനവും പരിഹാരവും

MyFin Desk

പണമിടപാടിന്റെ മൂന്നിരട്ടി പിഴ, അറിയാം ഫെമ ചട്ട ലംഘനവും പരിഹാരവും
X

Summary

ഫെമ നിയമം സംബന്ധിച്ച ഊരാക്കുടുക്കുകളില്‍ പെടുന്ന പ്രവാസികള്‍ കുറവല്ല. മലയാളികള്‍ ഉള്‍പ്പടെയുള്ള ഭൂരിഭാഗം പ്രവാസികള്‍ക്കും ഫെമ നിയമ ഗൗരവം സംബന്ധിച്ച് വലിയ ധാരണ ഇല്ല. ഒരു പക്ഷേ, അധികൃതരില്‍ നിന്നും നടപടിക്രമങ്ങള്‍ നേരിടേണ്ടി വരുമ്പോഴാണ് അബദ്ധം എന്തായിരുന്നുവെന്ന് തിരിച്ചറിയുക. രാജ്യാതിര്‍ത്തി കടന്നുള്ള നിക്ഷേപങ്ങള്‍, വിദേശനാണ്യ ഇടപാടുകള്‍, സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാര്‍ തമ്മില്‍ നടത്തുന്ന പണമിടപാടുകള്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള നിയമ ചട്ടക്കൂടാണ് ഫെമ. എന്നാല്‍ ഫെമ നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്നും ചട്ടലംഘനം കണ്ടെത്തിയാല്‍ ഉണ്ടാകുന്ന ഭീമമായ […]


ഫെമ നിയമം സംബന്ധിച്ച ഊരാക്കുടുക്കുകളില്‍ പെടുന്ന പ്രവാസികള്‍ കുറവല്ല. മലയാളികള്‍ ഉള്‍പ്പടെയുള്ള ഭൂരിഭാഗം പ്രവാസികള്‍ക്കും ഫെമ നിയമ...

ഫെമ നിയമം സംബന്ധിച്ച ഊരാക്കുടുക്കുകളില്‍ പെടുന്ന പ്രവാസികള്‍ കുറവല്ല. മലയാളികള്‍ ഉള്‍പ്പടെയുള്ള ഭൂരിഭാഗം പ്രവാസികള്‍ക്കും ഫെമ നിയമ ഗൗരവം സംബന്ധിച്ച് വലിയ ധാരണ ഇല്ല. ഒരു പക്ഷേ, അധികൃതരില്‍ നിന്നും നടപടിക്രമങ്ങള്‍ നേരിടേണ്ടി വരുമ്പോഴാണ് അബദ്ധം എന്തായിരുന്നുവെന്ന് തിരിച്ചറിയുക.

രാജ്യാതിര്‍ത്തി കടന്നുള്ള നിക്ഷേപങ്ങള്‍, വിദേശനാണ്യ ഇടപാടുകള്‍, സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാര്‍ തമ്മില്‍ നടത്തുന്ന പണമിടപാടുകള്‍ തുടങ്ങിയവയ്ക്ക് സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള നിയമ ചട്ടക്കൂടാണ് ഫെമ. എന്നാല്‍ ഫെമ നിയമം അനുശാസിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്നും ചട്ടലംഘനം കണ്ടെത്തിയാല്‍ ഉണ്ടാകുന്ന ഭീമമായ പിഴത്തുക എത്രത്തോളം എന്നതിലും ധാരണക്കുറവുണ്ട്. പൊതുവേ കണ്ടു വരുന്ന ചട്ടലംഘനങ്ങളും അവയ്ക്ക് ഫെമ നിയമപ്രകാരമുള്ള പിഴ തുക എത്രത്തോളമെന്നും ഒന്ന് പരിശോധിക്കാം. ഒപ്പം നടപടിയുണ്ടായാല്‍ പരിഹാരത്തിനായുള്ള ആദ്യ ചുവടുവെപ്പുകളും അറിയാം.

പ്രതിദിനം 5000 രൂപ പിഴ

ഫെമ ചട്ടലംഘനം നടന്നാല്‍ ഇടപാട് എത്രത്തോളം മൂല്യമുള്ളത് എന്ന് അളക്കാന്‍ കഴിയുന്നതാണെങ്കില്‍ തുകയുടെ 300% വരെ പിഴയായി ഈടാക്കേണ്ടി വരും. ഇടപാട് മൂല്യം അളക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ 2 ലക്ഷം രൂപയാണ് പിഴയായി ഈടാക്കുക. ചട്ടലംഘനം നടത്തിയ ഇടപാട് നിലവില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന അവസ്ഥയാണെങ്കില്‍ അത് ആരംഭിച്ച ദിനം മുതല്‍ തുടര്‍ന്നു വരുന്ന ദിനങ്ങളുടെ എണ്ണം എന്ന കണക്കില്‍ പ്രതിദിനം 5,000 രൂപ പിഴയായി അടക്കേണ്ടി വരും. ഉദാഹരണത്തിന് ഫെമ ചട്ടങ്ങള്‍ ലംഘിച്ച് ഒരു എന്‍ആര്‍ഐ 15 ലക്ഷം രൂപയ്ക്ക് കൃഷിസ്ഥലം വാങ്ങിയാല്‍ തുകയുടെ മൂന്നിരട്ടി, അതായത് 45 ലക്ഷം രൂപ പിഴയായി അടക്കേണ്ടി വരും. മാത്രമല്ല നിലവില്‍ സ്ഥല നിവാസിയായിട്ടുള്ള വ്യക്തിയ്ക്ക് സ്ഥലം വില്‍ക്കുകയും വേണം.

നാട്ടിലെ അക്കൗണ്ട്

നാട്ടിലെ അക്കൗണ്ട് വഴി ഇടപാട് നടത്തുവാന്‍ എന്‍ആര്‍ഐകള്‍ക്ക് അനുമതിയില്ല. ഇപ്രകാരം എന്ത് ഇടപാട് നടത്തിയാലും അത് ചട്ടലംഘനമാണ്. ഉദാഹരണത്തിന് നാട്ടിലെ എസ്ബി അക്കൗണ്ട് വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപം നടത്തുക, ഭൂസ്വത്ത് വാങ്ങുക തുടങ്ങിയവയെല്ലാം ഫെമ ചട്ടത്തിന് എതിരാണ്. ഇത്തരം ചട്ടലംഘനം നിലവിലും തുടര്‍ന്നു കൊണ്ടിരിക്കുന്നതായി തെളിഞ്ഞാല്‍ വ്യക്തി എന്‍ആര്‍ഐ ആയ തീയതി മുതലുള്ള ദിനങ്ങള്‍ കണക്കാക്കി പ്രതിദിനം 5,000 രൂപ എന്ന കണക്കില്‍ പിഴയടയ്ക്കണം. ഇങ്ങനെ പിഴയടയ്ക്കുന്നതിന് പരമാവധി തുക എത്രത്തോളമെന്ന് നിജപ്പെടുത്തിയിട്ടില്ല. അതിനാല്‍ ദിനങ്ങളുടെ എണ്ണം കൂടുമ്പോള്‍ പിഴത്തുകയും വര്‍ധിച്ചുകൊണ്ടേയിരിക്കും.

എന്‍ആര്‍ഐ ആകുന്ന വേളയില്‍ തന്നെ ഇത്തരം സേവിംഗ്സ് അക്കൗണ്ടുകള്‍ എന്‍ആര്‍ഒ അക്കൗണ്ടുകളാക്കി മാറ്റുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. ഇത്തരം ചട്ടലംഘനം സംബന്ധിച്ച് സമയപരിധിയും നിശ്ചയിച്ചിട്ടില്ല. അതായത് എത്ര വര്‍ഷം മുന്‍പ് ചട്ടലംഘനം നടന്നാലും അത്രയും ദിനങ്ങള്‍ തന്നെ കണക്കാക്കി പിഴ അടയ്ക്കേണ്ടി വരും. ഉദാഹരണത്തിന് 1995ലാണ് ചട്ടലംഘനം നടന്നതെങ്കില്‍ കേസ് ഫയല്‍ 2023ല്‍ ഓപ്പണ്‍ ആയാലും അത്രയും ദിനങ്ങള്‍ തന്നെ കണക്കാക്കും.

പരിഹാരം ഉണ്ടോ ?

ആര്‍ബിഐ മുന്‍പാകെ സ്വമേധയാ കുറ്റം സമ്മതിക്കുകയും പരിഹാരം തേടുകയും ചെയ്യുക. ഈ പ്രക്രിയയെ കോംപൗണ്ടിംഗ് എന്നാണ് പറയുന്നത്. കോംപൗണ്ടിംഗ് നടത്തുന്നതിനും സമയപരിധി ഇല്ല. എന്നാല്‍ എത്രയും വേഗം പരിഹാര നടപടികളിലേക്ക് കടക്കുന്നതാണ് ഉത്തമം.

നോട്ടീസ് ലഭിച്ചാല്‍

ഫെമ നിയമം സംബന്ധിച്ച വിദഗ്ധാഭിപ്രായം നല്‍കാന്‍ സാധിക്കുന്ന കണ്‍സള്‍ട്ടന്റുകളുമായി ബന്ധപ്പെടുന്നതാണ് ഉത്തമം. അത് വൈദഗ്ധ്യമുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റോ, കമ്പനി സെക്രട്ടറിയോ, വക്കീലോ ആവാം. നിയമ നടപടികളെ സ്വയം നേരിടുന്നത് അബദ്ധമാകും.

കോംപൗണ്ടിംഗ് സാധ്യമാകുമോ ?

ഫെമ ചട്ടത്തിന് കീഴില്‍ വരുന്ന ഗുരുതര ചട്ടലംഘനങ്ങള്‍ക്ക് പരിഹാരം ഇല്ല എന്നതാണ് സത്യം. അത്തരം കേസുകളില്‍ കഠിനമായ പിഴ ഈടാക്കേണ്ടി വരും. കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല എന്നീ കേസുകളില്‍ കോംപൗണ്ടിംഗ് സാധ്യമല്ല. രാജ്യത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന തരത്തിലുള്ള ഈടപാടുകളിലും കോംപൗണ്ടിംഗ് സാധ്യമല്ല. ഇത്തരം കേസുകളിലും ഇടപാട് മൂല്യത്തിന്റെ 300% പിഴത്തുകയായി അടയ്ക്കേണ്ടി വരും.