image

28 Jan 2022 5:44 AM GMT

Banking

എന്‍ ആര്‍ ഐ ചെക്ക് ഇടപാട്, നൂലാമാലകള്‍ മുന്‍കൂട്ടി അറിയൂ

MyFin Desk

എന്‍ ആര്‍ ഐ ചെക്ക് ഇടപാട്, നൂലാമാലകള്‍ മുന്‍കൂട്ടി അറിയൂ
X

Summary

  ചെക്കുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിനുള്ള ആര്‍ ബി ഐ ചട്ടങ്ങള്‍ ഇനി എന്‍ ആര്‍ ഐകളും ശ്രദ്ധിക്കാതെ പോകരുതെന്ന് വിദഗ്ധര്‍. വലിയ തുകയുടെ ചെക്കുകള്‍ നല്‍കുമ്പോള്‍ ആര്‍ ബി ഐയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ ചട്ടമായ 'പോസിറ്റീവ് പേ സിസ്റ്റം' നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്ത പക്ഷം നിയമ നൂലാമാലകളിലൂടെ കടന്നു പോകേണ്ടതായി വരും. 2021 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും അധികമാര്‍ക്കും ഇത് അറിയില്ല. വലിയ തുകയുടെ ചെക്ക് നല്‍കുമ്പോള്‍ അതാത് ബാങ്കുകളെ ചെക്ക് […]


ചെക്കുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിനുള്ള ആര്‍ ബി ഐ ചട്ടങ്ങള്‍ ഇനി എന്‍ ആര്‍ ഐകളും ശ്രദ്ധിക്കാതെ പോകരുതെന്ന് വിദഗ്ധര്‍. വലിയ തുകയുടെ...

 

ചെക്കുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിനുള്ള ആര്‍ ബി ഐ ചട്ടങ്ങള്‍ ഇനി എന്‍ ആര്‍ ഐകളും ശ്രദ്ധിക്കാതെ പോകരുതെന്ന് വിദഗ്ധര്‍. വലിയ തുകയുടെ ചെക്കുകള്‍ നല്‍കുമ്പോള്‍ ആര്‍ ബി ഐയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ ചട്ടമായ 'പോസിറ്റീവ് പേ സിസ്റ്റം' നിബന്ധന പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അല്ലാത്ത പക്ഷം നിയമ നൂലാമാലകളിലൂടെ കടന്നു പോകേണ്ടതായി വരും. 2021 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നുവെങ്കിലും അധികമാര്‍ക്കും ഇത് അറിയില്ല. വലിയ തുകയുടെ ചെക്ക് നല്‍കുമ്പോള്‍ അതാത് ബാങ്കുകളെ ചെക്ക് സംബന്ധിച്ച വിശദവിവരങ്ങള്‍ ധരിപ്പിക്കണം. നെറ്റ്/ മൊബൈല്‍ ബാങ്കിംഗ് വഴിയോ ബാങ്ക് ശാഖയില്‍ നേരിട്ട് ചെന്നോ വിശദാംങ്ങള്‍ സമര്‍പ്പിക്കാം.

എന്‍ ആര്‍ ഐകളെ ബാധിക്കുന്നതെങ്ങനെ ?

ഇന്ത്യയില്‍ ബിസിനസ് ഉള്ളതോ, ബിസിനസുകളില്‍ നിക്ഷേപം നടത്തുകയോ, കോര്‍പ്പറേറ്റ് ഇടപാട് നടത്തുകയോ, ചെയ്തിരിക്കുന്ന എന്‍ ആര്‍ ഐകളെയാണ് ചട്ടം സാരമായി ബാധിക്കുക. നിയപരമായി അംഗീകരിക്കപ്പെട്ട പകരക്കാരിലൂടെയും ചെക്ക് നല്‍കുന്ന എന്‍ ആര്‍ ഐകള്‍ ഈ ചട്ടം പാലിക്കണം. എന്‍ ആര്‍ ഐകള്‍ക്ക് ഇന്റര്‍നെറ്റ് ബാങ്കിംഗ്, ബാങ്കിംഗ് ആപ്പുകള്‍, എ ടി എം സിസ്റ്റം, മറ്റ് ഫോണ്‍ ബാങ്കിംഗ് മാര്‍ഗ്ഗങ്ങള്‍, ഇമെയില്‍ എന്നിവയിലൂടെയും വിശദാംശങ്ങള്‍ അറിയിക്കാം. പോസിറ്റീവ് പേ സിസ്റ്റം വഴി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ചെക്കുകള്‍ക്ക് മാത്രമേ തര്‍ക്ക പരിഹാര സംവിധാനത്തിന് കീഴില്‍ അംഗീകാരം ലഭിക്കൂവെന്നും ആര്‍ബിഐ വ്യക്തമാക്കിയിരുന്നു.

പോസിറ്റീവ് പേ സിസ്റ്റം

ഇന്ത്യയില്‍ ബാങ്ക് തട്ടിപ്പ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോസിറ്റീവ് പേ സിസ്റ്റം എന്ന സംവിധാനം ആര്‍ബിഐ നടപ്പാക്കിയത്. ഇത് പ്രകാരം വലിയ തുകയുടെ ചെക്കുകള്‍ ഇഷ്യു ചെയ്യുന്ന അത് നല്‍കുന്നയാള്‍ അതാത് ബാങ്ക് ശാഖകളെ ചെക്ക് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കണം. ആദ്യഘട്ടത്തില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള ചെക്കുകളുടെ വിശദാശംങ്ങള്‍ ഇത്തരത്തില്‍ ബാങ്കുകളില്‍ സമര്‍പ്പിക്കണമെന്നാണ് ആര്‍ ബി ഐ വ്യക്തമാക്കിയിരുന്നത്.

മാത്രമല്ല അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ചെക്കുകള്‍ക്ക് ഈ ചട്ടം നിര്‍ബന്ധമാക്കുവാനും ആര്‍ ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വലിയ തുകയുടെ ചെക്കുകള്‍ ക്ലിയര്‍ ചെയ്യുന്നതിന് 24 മണിക്കൂര്‍ മുന്‍പെങ്കിലും ഇത്തരത്തില്‍ വിശദാംശങ്ങള്‍ നല്‍കിയിരിക്കണം. ചെക്ക് നമ്പര്‍, തീയതി, പണം കൈപ്പറ്റുന്ന ആളുടെ പേര്, അക്കൗണ്ട് നമ്പര്‍, തുക എന്നീ വിവരങ്ങളാണ് ഇതില്‍ മുഖ്യം. വിവരങ്ങള്‍ കൃത്യമായി നല്‍കിയില്ലെങ്കില്‍ ചെക്ക് മടങ്ങുകയും നടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും.