22 Jun 2023 4:30 PM GMT
വ്യക്തി വിവര സർട്ടിഫിക്കറ്റുകളുടെ എംബസി അറ്റസ്റ്റേഷൻ സേവനം സൗദി പുനഃസ്ഥാപിച്ചു; സേവനം നോർക്ക റൂട്സ് വഴി ലഭിക്കും.
MyFin Desk
Summary
- ജനനം ,മരണം,വിവാഹം എന്നിങ്ങനെയുള്ള വ്യക്തിവിവര സർട്ടിഫിക്കറ്റുകൾക്കാണ് തീരുമാനം ബാധകം.
- തിരുവന്തപുരം ,എറണാകുളം , കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർട്ടിഫിക്കറ്റ് ഓതെന്റിക്കേഷൻ സെന്ററുകൾ വഴിസേവനം
വ്യക്തി വിവര സർട്ടിഫിക്കറ്റുകളുടെ (നോൺ എഡ്യൂക്കേഷണൽ )എംബസി അറ്റസ്റ്റേഷൻ സേവനം പുനസ്ഥാപിച്ചതായി ന്യൂഡൽഹിയിലെ കിങ്ഡം ഓഫ് സൗദി അറേബ്യ എംബസി അറിയിച്ചു. എംബസി അറ്റസ്‌റ്റേഷനു പകരമായി നേരത്തെ അപ്പൊസ്‌റ്റൽ അറ്റസ്റ്റേഷൻ നിർബന്ധമാക്കി ഉത്തരവിറക്കിയിരുന്നു. ജനനം ,മരണം,വിവാഹം എന്നിങ്ങനെയുള്ള വ്യക്തിവിവര സർട്ടിഫിക്കറ്റുകൾക്കാണ് തീരുമാനം ബാധകം.
ഇതിനായി ന്യൂ ഡൽഹിയിലെ സൗദി എംബസിയിലാണ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടത് . റേസിഷൻ ആവശ്യമുള്ള രേഖകളുടെ അറബിക് പരിഭാഷയും ഇതിനോടൊപ്പം ഹാജാരാക്കേണ്ടതാണ്. വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾക്ക് അപ്പൊസ്‌റ്റൽ ,SACA (സൗദി അറേബ്യ കൾച്ചറൽ അറ്റാച്ചെ )അറ്റസ്റ്റേഷൻ തുടരും.
തിരുവന്തപുരം ,എറണാകുളം , കോഴിക്കോട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സർട്ടിഫിക്കറ്റ് ഓതെന്റിക്കേഷൻ സെന്ററുകൾ വഴിയാണ് പ്രസ്തുത സേവനം ലഭ്യമാവുക. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകൾ ആയ 1800 425 3939 (ഇന്ത്യയിൽ നിന്നും ) +91 -8802 012 345 (വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസ് ) ബന്ധപ്പെടാവുന്നതാണ്.