image

9 Dec 2022 9:00 AM GMT

Norka

പ്രവാസി സംരംഭകര്‍ക്ക് സൗജന്യ പരിശീലനവുമായി നോര്‍ക്ക

Bureau

പ്രവാസി സംരംഭകര്‍ക്ക് സൗജന്യ പരിശീലനവുമായി നോര്‍ക്ക
X

Summary

  • തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്


തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് സൗജന്യമായി ഏകദിന പരിശീലനം നല്‍കുന്നു. നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്‌സി) നേതൃത്വത്തിലാണ് ഈ മാസം പരിശീലനം നടത്തുന്നത്. രജിസ്റ്റര്‍ ചെയ്യാനുള്ള അവസരമുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്.

ദീര്‍ഘ നാളത്തെ പ്രവാസ ജീവിതത്തിനു ശേഷം നാട്ടില്‍ തിരികെയെത്തി പുതിയ സംരഭങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും പ്രവാസികള്‍ക്കും പരിശീലനം നേടാനാകും. രജിസ്റ്റര്‍ ചെയ്യാന്‍ 0471-277-534, +91-8592 958 677 എന്ന നമ്പറിലോ അല്ലെങ്കില്‍ nbfc.norka@kerala.gov.in, nbfc.coordinator@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടേണ്ടതാണ്.

ഇതിന്റെ ഭാഗമായി നോര്‍ക്ക റൂട്ട്സ്, വ്യവസായ വകുപ്പ്, ധനകാര്യ സ്ഥാപനങ്ങള്‍, വകുപ്പുകള്‍ നടപ്പിലാക്കുന്ന സംരംഭകസഹായ പദ്ധതികള്‍, ജിഎസ്ടി എന്നിവ സംബന്ധിച്ചുള്ള പരിശീലനവും ഉണ്ടാവും.