7 May 2022 2:40 AM GMT
Summary
2022 ജൂണ്‍ 17 മുതല്‍ 18 വരെ നടക്കുന്ന മൂന്നാമത് ലോകകേരള സഭയ്ക്ക് മുന്നോടിയായി തിരഞ്ഞെടുക്കുന്നതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫോറം ലോക കേരള സഭ വെബ്‌സൈറ്റ് വഴി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. കേരളത്തിനകത്തും പുറത്തുമുള്ള പ്രവാസികള്‍ക്ക് ലോക കേരള സഭയുടെയോ നോര്‍ക്കയുടേയോ വെബ്‌സൈറ്റ് വഴി നിര്‍ദ്ദിഷ്ടഫോമില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. (http://lks2022.norkaroots.org/index.php http://lokakeralasabha.കോം മെയ് 15 ആണ് പൂരിപ്പിച്ച അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയും തപാല്‍ ആയും അയക്കേണ്ട അവസാന തിയതി. […]
2022 ജൂണ്‍ 17 മുതല്‍ 18 വരെ നടക്കുന്ന മൂന്നാമത് ലോകകേരള സഭയ്ക്ക് മുന്നോടിയായി തിരഞ്ഞെടുക്കുന്നതിനായുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫോറം ലോക കേരള സഭ വെബ്‌സൈറ്റ് വഴി നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രകാശനം ചെയ്തു.
കേരളത്തിനകത്തും പുറത്തുമുള്ള പ്രവാസികള്‍ക്ക് ലോക കേരള സഭയുടെയോ നോര്‍ക്കയുടേയോ വെബ്‌സൈറ്റ് വഴി നിര്‍ദ്ദിഷ്ടഫോമില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. (http://lks2022.norkaroots.org/index.php http://lokakeralasabha.കോം
മെയ് 15 ആണ് പൂരിപ്പിച്ച അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയും തപാല്‍ ആയും അയക്കേണ്ട അവസാന തിയതി.
നിയമസഭയിലേക്കും ഇന്ത്യന്‍ പാര്‍ലമെന്റിലേക്കും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍, കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഇന്ത്യന്‍ പൗരത്വമുള്ള വിദേശത്ത് താമസിക്കുന്ന മലയാളികള്‍, മടങ്ങിയെത്തിയ സമൂഹത്തിന്റെ പ്രതിനിധികള്‍ എന്നിവരടങ്ങുന്നതാണ് ലോകകേരളസഭയിലെ മറ്റു പ്രതിനിധികള്‍.