image

28 Dec 2022 2:15 PM IST

NRI

തിരക്കൊഴിഞ്ഞ ഖത്തറില്‍ പുതിയ ക്രൂയിസ് സീസണ്‍ ആരംഭിച്ചു

MyFin Bureau

The new cruise season has started in Qatar
X

Summary

  • അടുത്ത ദിവസങ്ങളിലായി കൂടുതല്‍ ലോക സഞ്ചാരികളുമായി കൂറ്റന്‍ കപ്പലുകള്‍ ദോഹ തീരത്ത് എത്തിച്ചേരും


ലോകകപ്പ് തിരക്കൊഴിഞ്ഞെങ്കിലും ഖത്തറില്‍ ആരവങ്ങള്‍ ഒഴിയുന്നില്ല. ആരാധകരെ ആവേശത്തിലാക്കി രാജ്യത്ത് പുതിയ ക്രൂയിസ് സീസണ്‍ ആരംഭിച്ചതായി ഖത്തര്‍ പോര്‍ട്സ് മാനേജ്മെന്റ് കമ്പനി അറിയിച്ചിരിക്കുകയാണിപ്പോള്‍. ഫ്രഞ്ച് കപ്പലായ ബൂഗെയിന്‍ വില്ലയാണ് പുതിയ സീസണില്‍ ആദ്യമായി ദോഹ തീരം തൊട്ടിരിക്കുന്നത്.

ഫ്രഞ്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയായ പൊനന്റ് ക്രൂയിസിന് കീഴിലുള്ള ബൂഗെയിന്‍വില്ലെയ്ക്ക് 131 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമാണുള്ളത്. 294 പേരാണ് ആകെ കപ്പലിലുള്ളത്. അതില്‍ കപ്പലിലെ ജീവനക്കാരും ഉള്‍പ്പെടും. അടുത്ത ദിവസങ്ങളിലായി കൂടുതല്‍ ലോക സഞ്ചാരികളുമായി കൂറ്റന്‍ കപ്പലുകള്‍ ദോഹ തീരത്ത് എത്തിച്ചേരും.

ലോകകപ്പ് സമയത്ത് തന്നെ ആരാധകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വലിയ ക്രൂയിസ് കപ്പലുകള്‍ ആഴ്ചകളോളമാണ് ദോഹ തീരത്ത് നങ്കൂരമിട്ടിരുന്നത്.

ആഗോള ഈവന്റുകള്‍ സംഘടിപ്പിക്കുന്നതിലൂടെ രാജ്യത്ത് വലിയ ടൂറിസം വികസനമാണ് ഖത്തര്‍ ഭരണാധികാരികള്‍ ലക്ഷ്യമിടുന്നത്. ലോകത്തെ ഏറ്റവും വലിയ മേളയായ ഫിഫ ലോകകപ്പ് തന്നെ അതിഗംഭീരമായി സംഘടിപ്പിച്ച് വിജയിച്ചതിന്റെ ആത്മ വിശ്വാസത്തിലാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖല.