4 Jan 2023 10:00 AM GMT
Summary
- ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇരു സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു
മെഡിക്കല്‍ ഇവാക്കുവേഷന്‍ രംഗത്തെ ഗള്‍ഫ് മേഖലയിലെ തന്നെ പ്രമുഖ സ്ഥാപനമായ ജെറ്റ്‌സ്‌കോര്‍പ് ഒമാനിലേക്കും സേവനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഒമാനിലെ തന്നെ ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ ഏറ്റവും പ്രശസ്ത സ്ഥാപനമായ അല്‍ ഹിന്ദുമായി സഹകരിച്ചാണ് ജെറ്റ്‌സ്‌കോര്‍പ്പ് ഒമാനിലേക്കും പ്രവര്‍ത്തനമേഖല വികസിപ്പിക്കുന്നത്.
സ്വന്തമായി എയര്‍ ആംബുലന്‍സും വിമാനവും മെഡിക്കല്‍ ഇവാക്കുവേഷനു വേണ്ട പ്രത്യേക സംഘവുമടക്കം വിപുല സൗകര്യങ്ങളുള്ള ജെറ്റ്‌സ്‌കോര്‍പ്പ് ജിസിസിയില്‍ തന്നെ മെഡിക്കല്‍ ആംബുലന്‍സ് ലൈസന്‍സുള്ള ഒരേയൊരു സ്ഥാപനം കൂടിയാണ്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ ഇരു സ്ഥാപനങ്ങളും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.
ജെറ്റ്‌സ്‌കോര്‍പ്പിന്റെ സ്ഥാപകനും സിഒഒയുമായ അഹമ്മദ് ഷജീര്‍, സഹസ്ഥാപകനും സിഇഒയുമായ നിജില്‍ ഇബ്രാഹിം കുട്ടി, ഓപ്പറേഷന്‍സ് ഡയറക്ടര്‍ രാജ് ഗോപാല്‍ നായര്‍, അല്‍ഹിന്ദ് ചീഫ് ബിസിനസ് ഡെവലപ്‌മെന്റ് ഓഫീസര്‍ റീന അബ്ദുള്‍ റഹ്‌മാന്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്.
ആരോഗ്യപരിപാലന രംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്തുന്ന ഒമാനെ സംബന്ധിച്ചടുത്തോളം ഇതൊരു പുതിയ ഉണര്‍വാകുമെന്ന് ഇരുസ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.