1 March 2023 10:15 AM GMT
Summary
- അബുദബി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഒഴികെയാണ് പുതിയ തീരുമാനം ബാധകമാകുക
യുഎഇയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇത്തിഹാദ് എയര്‍ലൈന്‍സ് ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യം താല്‍കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. മാര്‍ച്ച് നാലാം തിയതി മുതലാണ് ഓണ്‍ലൈന്‍ ചെക്ക് ഇന്‍ നിര്‍ത്തിവെക്കുന്നത്. മാര്‍ച്ച് 12ന് ശേഷം ഈ സൗകര്യം വീണ്ടും ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
എങ്കിലും അബുദബി വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഒഴികെയാണ് പുതിയ തീരുമാനം ബാധകമാകുക. മറ്റുള്ള വിമാനത്താവളങ്ങളില്‍നിന്നുള്ളവര്‍ക്കെല്ലാം ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യം ഉണ്ടായിരിക്കില്ല.
ഇത്തരം യാത്രക്കാര്‍ യാത്ര പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് തന്നെ വിമാനത്താവളങ്ങളില്‍ നേരിട്ടെത്തി ചെക്ക് ഇന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടി വരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനത്തില്‍ കൊണ്ടുവരാന്‍പോകുന്ന ചില മാറ്റങ്ങളുടെ ഭാഗമായാണ് പുതിയ നടപടി സ്വീകരിക്കുന്നത്. എങ്കിലും, അബുദബി വിമാനത്താവളത്തില്‍നിന്ന് തന്നെ ഇത്തിഹാദ് എയര്‍ലൈന്‍സില്‍ ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് നിലവിലുള്ള പോലെ തന്നെ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യം തുടരുന്നതായിരിക്കും. രാജ്യത്തെ ദുബായ് അടക്കമുള്ള മറ്റു എയര്‍പ്പോര്‍ട്ടുകളില്‍നിന്ന് പുറപ്പെടുന്നവര്‍ക്കെല്ലാം പുതിയ നിയമം ബാധകമായിരിക്കും.