image

14 Jan 2023 11:45 AM GMT

NRI

യുഎഇയില്‍ പതിനെട്ട് വയസില്‍ ബിസിനസ് തുടങ്ങാം

Gulf Bureau

യുഎഇയില്‍ പതിനെട്ട് വയസില്‍ ബിസിനസ് തുടങ്ങാം
X

Summary

  • ബിസിനസ് തുടങ്ങാനുള്ള പ്രായം നേരത്തെ 21 ആയിരുന്നു


ദുബായ്: യുഎഇയില്‍ ഇനി പതിനെട്ടു വയസുകാരന് ബിസിനസ് തുടങ്ങാന്‍ സാധിക്കും. പുതിയ വാണിജ്യ ഇടപാട് നിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ബിസിനസ് തുടങ്ങാനുള്ള പ്രായം നേരത്തെ 21 ആയിരുന്നു. യുഎഇ സാമ്പത്തികകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അബ്ദുല്ല അല്‍ സലാഹാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ബിസിനസ് മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടുള്ള നയങ്ങളാണ് പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഇസ്ലാമിക് ബാങ്കിംഗിന് പ്രാധാന്യം നല്‍കുന്നതാണ് പുതിയ നിയമം. വാണിജ്യരംഗത്തെ ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ നിയമത്തില്‍ വകുപ്പുകളുണ്ട്. സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട ബിസിനസുകള്‍ക്കും ഡിജിറ്റല്‍ മേഖലകളുമായി ബന്ധപ്പെട്ട വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്കും നിയമം കൂടുതല്‍ പിന്തുണ നല്‍കുന്നുണ്ട്.

വാര്‍ത്താസമ്മേളനത്തില്‍ എമിറേറ്റ്സ് സെന്‍ട്രല്‍ ബാങ്ക് ഫോര്‍ മോണിറ്ററി പോളിസി ആന്‍ഡ് ഫിനാന്‍ഷ്യല്‍ സ്റ്റെബിലിറ്റി അസിസ്റ്റന്റ് ഗവര്‍ണര്‍ ഇബ്രാഹിം അല്‍ സാബി, സെക്യൂരിറ്റീസ് ആന്‍ഡ് കമോഡിറ്റീസ് അതോറിറ്റി സിഇഒ മറിയം അല്‍ സുവൈദി ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.