23 Jun 2023 2:45 PM GMT
Summary
- ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനിയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.
- അടിസ്ഥാന ശമ്പളത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധന
- എല്ലാ ജീവനക്കാര്‍ക്കും 24 ആഴ്ചയിലെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുകയുടെ ബോണസ് കമ്പനി പ്രഖ്യാപിച്ചിരുന്നു.
ജീവനക്കാര്‍ക്ക് വീണ്ടും ശമ്പളവര്‍ധനവ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ റെക്കോര്‍ഡ് ലാഭത്തിന് പിന്നാലെയാണ് വീണ്ടും ശമ്പള വര്‍ധനവ്. ദുബൈ ആസ്ഥാനമായുള്ള വിമാനക്കമ്പനിയാണ് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്.
അടിസ്ഥാന ശമ്പളത്തില്‍ അഞ്ച് ശതമാനത്തിന്റെ വര്‍ധനവും താമസ, യാത്രാ അലവന്‍സുകളിലെ വര്‍ധനവുമാണ് ഇപ്പോള്‍ കമ്പനി പ്രഖ്യാപിച്ചത്. അടുത്ത മാസം മുതല്‍ പുതുക്കിയ ശമ്പളം പ്രാബല്യത്തില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്.
2023 സെപറ്റംബര്‍ മാസം മുതല്‍ എജ്യുക്കേഷന്‍ സപ്പോര്‍ട്ട് അലവന്‍സില്‍ പത്ത് ശതമാനത്തിന്റെ വര്‍ധനവ് വരുമെന്നും ജീവനക്കാര്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ എമിറേറ്റ്‌സ് പറയുന്നു. നേരത്തെ എല്ലാ ജീവനക്കാര്‍ക്കും 24 ആഴ്ചയിലെ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുകയുടെ ബോണസ് കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ശമ്പള വര്‍ധനവും എമിറേറ്റ്‌സ് ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. യുഎഇ പൗരന്മാരായ ജീവനക്കാര്‍ക്ക് ലഭിക്കുന്ന റിറ്റെന്‍ഷന്‍ അലവന്‍സും വര്‍ധിപ്പിക്കും. 2022-23 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തിലെ കണക്കുകള്‍ പ്രകാരം 1,02,379 ജീവനക്കാരാണ് എമിറേറ്റ്‌സ് ഗൂപ്പിനുള്ളത്. ഗ്രൗണ്ട് ഹാന്റ്‌ലിങ്, കാര്‍ഗോ തുടങ്ങിയ സേവനങ്ങള്‍ ഡനാറ്റയാണ് കമ്പനിക്ക് നല്‍കുന്നത്. ഈയിടെ 85,219 ജീവനക്കാരെ എമിറേറ്റ്‌സ് പുതിയതായി നിയമിച്ചിരുന്നു. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ആകെ 10.9 ബില്യന്‍ ദിര്‍ഹത്തിന്റെ സര്‍വകാല റെക്കോര്‍ഡ് ലാഭമാണ് എമിറേറ്റ്‌സ് പ്രഖ്യാപിച്ചത്.