image

14 Dec 2022 6:00 AM GMT

NRI

ദുബായ്-2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍; രണ്ടാം ഘട്ടത്തിന് അനുമതി

MyFin Bureau

dubai 2040 urban master plan
X

Summary

  • '20 മിനിറ്റ് സിറ്റി' പദ്ധതി നടപ്പിലാക്കും
  • നഗര കൃഷി വികസിപ്പിക്കും


ദുബായുടെ വികസനക്കുതിപ്പിന് കരുത്താകുന്ന ദുബായ്-2040 അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ രണ്ടാം ഘട്ടത്തിന് അനുമതി ലഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് എമിറേറ്റിന്റെ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദാണ് ഒന്നാം ഘട്ടത്തിന്റ പുരോഗതി വിലയിരുത്തിയ ശേഷം രണ്ടാം ഘട്ടത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

20 മിനിറ്റ് സിറ്റി, ദുബൈ റിയല്‍ എസ്റ്റേറ്റ് സ്ട്രാറ്റജി, നഗര കേന്ദ്രങ്ങള്‍ വികസിപ്പിക്കല്‍, നഗര കൃഷി, നഗര പൈതൃക സംരക്ഷണം, നടപ്പാതയുടെ നെറ്റ് വര്‍ക്ക് മാസ്റ്റര്‍ പ്ലാന്‍ വികസനം എന്നിവയുള്‍പ്പെടെ 10 ഓളം പദ്ധതികളാണ് ഇന്നലെ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 17 പദ്ധതികളാണുണ്ടായിരുന്നത്.

2040 വരെയുള്ള കാലയളവില്‍ ദുബായ് നഗരത്തിലെ അടിസ്ഥാന സൗകര്യ വികസനവും പാര്‍പ്പിട നിര്‍മ്മാണ മേഖലയും എത്തരത്തിലായിരിക്കണമെന്ന വ്യക്തമായ കാഴ്ചപ്പാട് തങ്ങള്‍ക്കുണ്ടെന്ന് ദുബായ് ഭരണാധികാരി പറഞ്ഞു. നഗരാസൂത്രണ സുപ്രീം കമ്മിറ്റി ചെയര്‍മാന്‍ മത്വാര്‍ അല്‍ തായറാണ് പദ്ധതി വിശദീകരിച്ചത്.

രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി ഉയര്‍ന്ന ഉത്പാദനക്ഷമതയുള്ള തരത്തിലുള്ള നഗര കൃഷിക്ക് അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി കൃഷി ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 20 മിനിറ്റ് സമയപരിധിക്കുള്ളില്‍ നടന്നോ സൈക്കിളിലോ ദൈനംദിന ആവശ്യങ്ങളുടെ 80 ശതമാനവും പൂര്‍ത്തീകരിക്കാനാകും വിധം നഗരം വികസിപ്പിക്കുകയാണ് '20 മിനിറ്റ് സിറ്റി' പദ്ധതിയുടെ ലക്ഷ്യം.