image

15 May 2023 12:00 PM GMT

NRI

ദുബൈ ക്രീക്കില്‍ ഇനി ഡ്രൈവറില്ലാ അബ്രകളും

MyFin Desk

ദുബൈ ക്രീക്കില്‍ ഇനി ഡ്രൈവറില്ലാ അബ്രകളും
X

Summary

  • ഏഴ് മണിക്കൂർ പ്രവർത്തിക്കുന്ന ഇവ സ്വയം നിയന്ത്രണ സംവിധാനമുള്ളവ
  • ലക്‌ഷ്യം 2030 ഓടെ ദുബൈയിലെ മൊബിലിറ്റി യാത്രകളുടെ 25 ശതമാനവും സ്വയം ഡ്രൈവിങ് യാത്രകളാക്കുക
  • ഫൈബർഗ്ലാസ് ഉപയോഗിച്ച് നിർമാണം


ദുബൈ ക്രീക്കിലെ കൊതുമ്പു വള്ളങ്ങളായ അബ്രകൾ ലോക പ്രസിദ്ധമാണ്. രാജ്യത്തിന്റെ പാരമ്പര്യം നിലനിർത്തി യാത്രക്കാരും വിനോദ സഞ്ചാരികളും ക്രീക്കിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ഇതിൽ യാത്ര ചെയ്യാറുണ്ട്. ഇപ്പോഴിതാ സാങ്കേതിക മികവിന്റെ സഹായത്താൽ ഡ്രൈവറില്ലാത്ത അബ്രകൾ പുറത്തിറക്കിയിരിക്കുന്നു. ദുബൈയിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) ആദ്യ സെൽഫ് ഇലക്ട്രിക് അബ്രയുടെ പരീക്ഷണ ഓപ്പറേഷൻ ആരംഭിച്ചു കഴിഞ്ഞു.

ആർ.ടി.എയുടെ അൽ ഗർഹൂദ് മറൈൻ മെയിന്റനൻസ് സെന്ററിൽ പ്രാദേശികമായി നിർമിക്കുന്ന അബ്രയിൽ എട്ട് യാത്രക്കാർക്ക് സഞ്ചരിക്കാനാകും. ഏഴ് മണിക്കൂർ പ്രവർത്തിക്കുന്ന ഇവ സ്വയം നിയന്ത്രണ സംവിധാനമുള്ളവയാണ്. നാല് ലിഥിയം ബാറ്ററികളും ഇതിൽ ഉപയോഗിക്കുന്നുണ്ട്. പരമാവധി ഏഴ് നോട്ടിക് വേഗതയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഇതിലുണ്ട്. ഫൈബർഗ്ലാസ് ഉപയോഗിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്.

സീറോ കാർബൺ എമിഷൻ, 30 ശതമാനം കുറഞ്ഞ പ്രവർത്തന ചിലവ്, അറ്റകുറ്റപ്പണി കുറവ്, ഡീസൽ ഇന്ധനത്തെ അപേക്ഷിച്ച് ശബ്ദം ഒഴിവാക്കിയുള്ള സഞ്ചാരം എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണെന്ന് ആർ.ടി.എയുടെ ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടേഴ്‌സ് ചെയർമാൻ മതാർ അൽ താഹിർ പറഞ്ഞു.

ക്രീക്കിലെ അൽ ജദ്ദാഫ് സ്‌റ്റേഷനും ഫെസ്റ്റിവൽ സിറ്റി സ്‌റ്റേഷനും ഇടയിലാണ് ആദ്യ ട്രയൽ റണ്ണ് നടത്തിയത്. ഇത് ഏറെ വിജയകരമായിരുന്നു.2030 ഓടെ ദുബൈയിലെ മൊബിലിറ്റി യാത്രകളുടെ 25 ശതമാനവും സ്വയം െ്രെഡവിംഗ് യാത്രകളാക്കി മാറ്റാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.