image

20 Dec 2022 10:00 AM GMT

NRI

സൗദിയില്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പ്ലാനുണ്ടോ? ഈ സെന്ററിലൂടെ പദ്ധതി എളുപ്പമാക്കാം

MyFin Bureau

saudi education ministry business centre
X

Representative Image

Summary

  • 750 ഓളം സര്‍ക്കാര്‍ സേവനങ്ങളാണ് ഈ സെന്റര്‍ വഴി ലഭ്യമാക്കുക
  • വിദേശ നിക്ഷേപകര്‍ക്കും രാജ്യത്തുനിന്നുള്ള നിക്ഷേപകര്‍ക്കും എളുപ്പത്തില്‍ ബിസിനസ് ആരംഭിക്കാന്‍ സെന്റര്‍ വഴി സഹായങ്ങള്‍ ലഭിക്കും


നിക്ഷേപം ആകർഷിക്കാൻ ബിസിനസ് സെന്റർ ആരംഭിച്ചു സൗദി. രാജ്യത്തിന്റെ സ്വകാര്യ വിദ്യഭ്യാസ മേഖലയില്‍ വിദേശികളുടേയും സ്വദേശികളുടേതുമടക്കമുള്ള നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനായാണ് പുതിയ പദ്ധതി.

750 ഓളം സര്‍ക്കാര്‍ സേവനങ്ങളാണ് ഈ സെന്റര്‍ വഴി ലഭ്യമാക്കുക. റിയാദിലെ വിദ്യഭ്യാസ മന്ത്രാലയ ആസ്ഥാനത്ത് സൗദി സെന്റര്‍ ഫോര്‍ ഇക്കണോമിക് ബിസിനസ്സിന്റെ ശാഖയായാണ് മന്ത്രാലയത്തില്‍ പ്രവര്‍ത്തിക്കുക. വിദ്യഭ്യാസ മന്ത്രി യൂസുഫ് അല്‍ബുനിയാനാണ് ബിസിനസ്സ് സെന്റര്‍ ഉദ്ഘാടനം ചെയ്തത്.

വിദേശ നിക്ഷേപകര്‍ക്കും രാജ്യത്തുനിന്നുള്ള നിക്ഷേപകര്‍ക്കും പ്രവാസികള്‍ക്കുമെല്ലാം എളുപ്പത്തില്‍ ബിസിനസ് ആരംഭിക്കാനും പരിശീലനങ്ങളും മറ്റു നല്‍കാനുമുള്ള സൗകര്യം ഈ സെന്റര്‍ വഴി തന്നെ ലഭ്യമാക്കും.

ഇത്തരം സര്‍ക്കാര്‍ സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധപ്പിക്കുന്നതോടെ വിദ്യഭ്യാസ മേഖലയില്‍ വിദേശ നിക്ഷേപത്തിന്റെ തോതും ഉയര്‍ത്താന്‍ ഇത് സഹായകരമാകുമെന്നാണ് പ്രതീക്ഷ.