image

17 July 2023 1:30 PM GMT

NRI

ഉഭയകക്ഷി വ്യാപാരം:രൂപയിലും ദിര്‍ഹമിലും കരാര്‍ ഒപ്പിട്ടു

MyFin Desk

ഉഭയകക്ഷി വ്യാപാരം:രൂപയിലും ദിര്‍ഹമിലും കരാര്‍ ഒപ്പിട്ടു
X

Summary

  • റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും യുഎഇ സെന്‍ട്രല്‍ ബാങ്കും രണ്ട് ധാരണാ പത്രങ്ങളില്‍ ഒപ്പു വെച്ചു
  • പ്രധാനമന്ത്രിയുടെ അഞ്ചാമത് യുഎഇ സന്ദർശനം
  • സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ ഒപ്പുവെച്ചത് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിൽ


പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ചാമത് യുഎഇ സന്ദര്‍ശനത്തില്‍. രണ്ടു ദിവസത്തെ ഫ്രഞ്ച് പര്യടനം കഴിഞ്ഞാണ് പ്രധാനമന്ത്രി അബൂദബിയിലെത്തിയത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനുമായി അദ്ദേഹം സുപ്രധാന ചര്‍ച്ച നടത്തി.

ഉഭയകക്ഷി വ്യാപാരത്തിന് രൂപയും ദിര്‍ഹവും ഉപയോഗിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് ഒപ്പുവച്ചതായി മോദി അറിയിച്ചു.

ശൈഖ് മുഹമ്മദ് ബിന്‍ സായിദുമായുള്ള കൂടിക്കാഴ്ച്ച ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെ ശക്തിപ്പെടുത്തുമെന്നും ജനങ്ങള്‍ക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ അഞ്ചാമത് ഗള്‍ഫ്, യുഎഇ സന്ദര്‍ശനത്തെ ഏറെ പ്രതീക്ഷയോടെയാണ് ഇരു രാജ്യങ്ങളും നോക്കി കാണുന്നത്. ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് നേതാക്കള്‍ ചര്‍ച്ച ചെയ്യുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

ഊര്‍ജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ സഹകരണത്തിന് ചര്‍ച്ച നടക്കും. യുഎഇ അധ്യക്ഷപദവി വഹിക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെയും ഇന്ത്യ അധ്യക്ഷത വഹിക്കുന്ന ജി20 ഉച്ചകോടിയുടെയും പശ്ചാത്തലത്തില്‍ ആഗോള വിഷയങ്ങളിലെ സഹകരണം സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലാണ് സമഗ്ര സാമ്പത്തിക സഹകരണ കരാര്‍ ഒപ്പുവെച്ചത്. തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ വ്യപാരനയതന്ത്ര തലത്തില്‍ ബന്ധം ശക്തമാണ്. നിരവധി ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ കുറയാനും ചരക്ക്‌സേവന നീക്കം എളുപ്പമാക്കാനും വഴിയൊരുക്കിയതാണ് കരാര്‍. ഇതിലൂടെ അഞ്ചു വര്‍ഷംകൊണ്ട് ഉഭയകക്ഷി വ്യാപാരം 6000 കോടി ഡോളറില്‍നിന്ന് 10,000 കോടി ഡോളറായി വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്.