image

13 Dec 2022 9:45 AM GMT

NRI

'ബാങ്ക് ഓഫ് ദ ഇയര്‍-യുഎഇ' അവാര്‍ഡ് അബൂദബി ഇസ്ലാമിക് ബാങ്കിന്

MyFin Bureau

bank of the year uae award abu dhabi islamic bank
X

Summary

  • ഈ വര്‍ഷത്തെ ശക്തമായ സാമ്പത്തിക പ്രകടനത്തിനും ഡിജിറ്റല്‍ ബാങ്കിംഗിലെ മുന്നേറ്റവും പരിഗണിച്ചാണ് അംഗീകാരം നല്‍കിയത്.


ഈ വര്‍ഷത്തെ 'ബാങ്ക് ഓഫ് ദ ഇയര്‍-യുഎഇ' അവാര്‍ഡ് സ്വന്തമാക്കി അബൂദബി ഇസ്ലാമിക് ബാങ്ക് (എഡിഐബി). ഫിനാന്‍ഷ്യല്‍ ടൈംസിന്റെ പ്രതിമാസ പ്രസിദ്ധീകരണമായ ദി ബാങ്കര്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണ് ബാങ്ക് നേടിയത്. ഈ വര്‍ഷത്തെ ശക്തമായ സാമ്പത്തിക പ്രകടനത്തിനും ഡിജിറ്റല്‍ ബാങ്കിംഗിലെ മുന്നേറ്റവും പരിഗണിച്ചാണ് അംഗീകാരം നല്‍കിയത്.

ലോകത്തെ ആദ്യ ഡിജിറ്റല്‍ ഇസ്ലാമിക് ബാങ്ക് എന്ന പദവിയും മുഖം തിരിച്ചറിയല്‍ വഴി അക്കൗണ്ട് തുറക്കാന്‍ കഴിയുന്ന യുഎഇയിലെ ആദ്യത്തെ ബാങ്ക് എന്നതുള്‍പ്പെടെയുള്ള റെക്കോഡുകളുള്ള ബാങ്കാണ് എഡിഐബി. ഈ അവാര്‍ഡ് പ്രവര്‍ത്തന മികവിനും ദീര്‍ഘകാല പ്രതിബദ്ധതയ്ക്കുമുള്ള അംഗീകാരമാണെന്ന് എഡിഐബി ഗ്രൂപ്പ് സിഇഒ നാസര്‍ അല്‍ അവാധി പ്രതികരിച്ചു.