image

28 Dec 2022 11:15 AM GMT

NRI

ലോകകപ്പ് ആവേശം; നവംബറില്‍ മാത്രം ഖത്തറിലെത്തിയത് 6 ലക്ഷം വിദേശികള്‍, രണ്ടാം സ്ഥാനത്ത് ഇന്ത്യ

MyFin Bureau

Qatar VOA
X

Summary

  • എട്ട് ശതമാനം ആളുകളാണ് ഇന്ത്യയില്‍നിന്ന് ഖത്തറിലെത്തയത്


ലോകകപ്പിനോടനുബന്ധിച്ച് നവംബറില്‍ മാത്രം ആറ് ലക്ഷം വിദേശികള്‍ ഖത്തറിലെത്തി. ലോകകപ്പ് ഗ്രൂപ്പ്ഘട്ട മത്സരങ്ങള്‍ നടക്കുന്ന സമയത്താണ് ഇത്രയും ആളുകള്‍ ഖത്തര്‍ സന്ദര്‍ശിച്ചത്. സൗദിയില്‍ നിന്നാണ് ഈ സമയത്ത് ഏറ്റവുമധികമാളുകള്‍ സന്ദര്‍ശകരായെത്തിയത്. ഇന്ത്യയാണ് ഖത്തര്‍ സന്ദര്‍ശിച്ചവരില്‍ തൊട്ടുപിറകില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.

നവംബര്‍ ആദ്യം മുതലാണ് ഖത്തറിലേക്ക് ഹയാ കാര്‍ഡ് ഉപയോഗിച്ചുള്ള പ്രവേശനം അനുവദിച്ച് തുടങ്ങിയത്. അതിനോടൊപ്പം ഇഹ്തിറാസ് രജിസ്ട്രേഷന്‍ അടക്കമുള്ള നിബന്ധനകളും എടുത്തുകളഞ്ഞിരുന്നു.

ലോകകപ്പ് ആരംഭിക്കുന്നതിന് മുന്‍പും ഗ്രൂപ്പ്ഘട്ട മത്സരങ്ങളുടെ സമയത്തുമായാണ് ആറ് ലക്ഷം സന്ദര്‍ശകര്‍ ഖത്തറിലെത്തിയിരിക്കുന്നത്. സന്ദര്‍ശകരില്‍ 16 ശതമാനവും അയല്‍ രാജ്യമായ സൗദി അറേബ്യയില്‍നിന്നാണ് വന്നിട്ടുള്ളത്.

സന്ദര്‍ശകരുടെ എണ്ണത്തില്‍ സൗദിക്ക് തൊട്ടുപിറകിലായി ഇന്ത്യയാണുള്ളത്. എട്ട് ശതമാനം ആളുകളാണ് ഇന്ത്യയില്‍നിന്ന് ഖത്തറിലെത്തയത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നും അമേരിക്ക, മെക്സിക്കോ, അര്‍ജന്റീന എന്നീ രാജ്യങ്ങളില്‍നിന്നും വന്‍തോതില്‍ ഫുട്ബോള്‍ ആരാധകര്‍ ഖത്തറിലെത്തിയിരുന്നു.

ഫുട്ബോള്‍ ആരാധകരെ സ്വീകരിക്കുന്നതോടൊപ്പം ഖത്തര്‍ ടൂറിസത്തിന്റെ പ്രചാരണങ്ങളും വലിയ തോതില്‍ രാജ്യത്ത് നടത്തിയിരുന്നു. ഈ പ്രവര്‍ത്തനങ്ങളും വിദേശ ടൂറിസ്റ്റുകളെ ഖത്തറിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.