image

24 Sept 2022 4:58 AM

Banking

ഗ്രീന്‍ കാര്‍ഡ് പ്രോസസ്സിംഗ് വേഗത്തിലാക്കുമെന്ന് വൈറ്റ് ഹൗസ്

PTI

ഗ്രീന്‍ കാര്‍ഡ് പ്രോസസ്സിംഗ് വേഗത്തിലാക്കുമെന്ന് വൈറ്റ് ഹൗസ്
X

Summary

വാഷിങ്ടണ്‍: ഗ്രീന്‍ കാര്‍ഡ് അപേക്ഷകളില്‍ അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കവുമായി വൈറ്റ് ഹൗസ്. ഗ്രീന്‍ കാര്‍ഡ് പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം ആറ് മാസമായി കുറയ്ക്കണമെന്നുള്ള പ്രസിഡന്‍ഷ്യന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ വൈറ്റ് ഹൗസ് അംഗീകരിച്ചേക്കുമെന്നാണ് സൂചന. മാത്രമല്ല കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ നടപടിക്രമങ്ങള്‍ 2023 ഏപ്രിലിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷന്റെ ശുപാര്‍ശയിലുണ്ട്. ഇതിന് സര്‍ക്കാര്‍ പൂര്‍ണ അംഗീകാരം നല്‍കിയാല്‍ ഇന്ത്യയില്‍ നിന്നടക്കം ഒട്ടേറെ വിദേശികള്‍ക്ക് അമേരിക്കയിലേക്ക് കുടിയേറാന്‍ സാധിക്കും. ഈ വര്‍ഷം മേയിലാണ് ഉപദേശക കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. മെയ് 12-ന് […]


വാഷിങ്ടണ്‍: ഗ്രീന്‍ കാര്‍ഡ് അപേക്ഷകളില്‍ അതിവേഗം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള നീക്കവുമായി വൈറ്റ് ഹൗസ്. ഗ്രീന്‍ കാര്‍ഡ് പ്രോസസ്സ് ചെയ്യുന്നതിനുള്ള സമയം ആറ് മാസമായി കുറയ്ക്കണമെന്നുള്ള പ്രസിഡന്‍ഷ്യന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ വൈറ്റ് ഹൗസ് അംഗീകരിച്ചേക്കുമെന്നാണ് സൂചന.

മാത്രമല്ല കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ നടപടിക്രമങ്ങള്‍ 2023 ഏപ്രിലിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷന്റെ ശുപാര്‍ശയിലുണ്ട്. ഇതിന് സര്‍ക്കാര്‍ പൂര്‍ണ അംഗീകാരം നല്‍കിയാല്‍ ഇന്ത്യയില്‍ നിന്നടക്കം ഒട്ടേറെ വിദേശികള്‍ക്ക് അമേരിക്കയിലേക്ക് കുടിയേറാന്‍ സാധിക്കും.

ഈ വര്‍ഷം മേയിലാണ് ഉപദേശക കമ്മീഷന്‍ ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്.

മെയ് 12-ന് അംഗീകരിക്കുകയും ആഗസ്റ്റ് 24-ന് പ്രസിഡന്റിന് കൈമാറുകയും ചെയ്ത ശുപാര്‍ശകള്‍ വിശദമാക്കുന്ന ഉദ്ഘാടന റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ചയാണ് പുറത്തിറക്കിയത്.

പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിനായി അയയ്ക്കുന്നതിന് മുമ്പ് വൈറ്റ് ഹൗസ് ഡൊമസ്റ്റിക് പോളിസി കൗണ്‍സില്‍ ഇപ്പോള്‍ ശുപാര്‍ശ അവലോകനം ചെയ്യുകയാണ്.

മാത്രമല്ല വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍ 365 ദിവസത്തേക്ക് നീട്ടാന്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുമുണ്ട.്

ഔദ്യോഗികമായി പെര്‍മനെന്റ് റസിഡന്റ് കാര്‍ഡ് എന്നറിയപ്പെടുന്ന ഗ്രീന്‍ കാര്‍ഡ്, യുഎസിലേക്ക് കുടിയേറുന്നവര്‍ക്ക് അവിടെ സ്ഥിരമായി താമസിക്കാനുള്ള അധികാരം സർക്കാർ നല്‍കിയിട്ടുണ്ട് എന്നതിന്റെ തെളിവായി നല്‍കുന്ന ഒരു രേഖയാണ്.

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>

White House looking into recommendations to reduce Green Card adjudication and processing time