image

19 Aug 2022 5:10 AM GMT

Visa and Emigration

കനേഡിയന്‍ വിസ: കാലതാമസം വില്ലനാകില്ലെന്ന് ഹൈക്കമ്മീഷന്‍

MyFin Desk

കനേഡിയന്‍ വിസ: കാലതാമസം വില്ലനാകില്ലെന്ന് ഹൈക്കമ്മീഷന്‍
X

Summary

കാനഡയിലേക്ക് കുടിയേറണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി 'വിസാ കാലതാമസം' എന്നത് തലവേദനയാകില്ല. വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം ഒട്ടേറെ ആളുകള്‍ അനുഭവിക്കുന്നുണ്ട്. ഇനി മുതല്‍ ഇതുണ്ടാകില്ലെന്നും ഈ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നും ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ലഭിക്കുന്നതിന് അധികം കാലം കാത്തിരിക്കേണ്ടി വരില്ലെന്നും ഹൈക്കമ്മീഷന്‍ ഉറപ്പ് നല്‍കി. കനേഡിയന്‍ ഹൈക്കമ്മീഷന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എക്സ്പ്രസ് എന്‍ട്രി വഴി കാനഡയില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് […]


കാനഡയിലേക്ക് കുടിയേറണമെന്ന് ആഗ്രഹിക്കുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇനി 'വിസാ കാലതാമസം' എന്നത് തലവേദനയാകില്ല. വിസ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാലതാമസം ഒട്ടേറെ ആളുകള്‍ അനുഭവിക്കുന്നുണ്ട്. ഇനി മുതല്‍ ഇതുണ്ടാകില്ലെന്നും ഈ പ്രശ്‌നം പരിഹരിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുവെന്നും ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷന്‍ അറിയിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിസ ലഭിക്കുന്നതിന് അധികം കാലം കാത്തിരിക്കേണ്ടി വരില്ലെന്നും ഹൈക്കമ്മീഷന്‍ ഉറപ്പ് നല്‍കി. കനേഡിയന്‍ ഹൈക്കമ്മീഷന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
എക്സ്പ്രസ് എന്‍ട്രി വഴി കാനഡയില്‍ ഉപരിപഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പെര്‍മനെന്റ് റസിഡന്‍സ് (പിആര്‍) ലഭിക്കുന്നതിനുള്ള ചട്ടങ്ങളില്‍ ഇളവ് വരുത്തിയെന്ന് ഇമിഗ്രേഷന്‍ റഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഏതാനും ആഴ്ച്ച മുന്‍പ് അറിയിച്ചിരുന്നു. കനേഡിയന്‍ സര്‍വകലാശാലകളില്‍ എന്റോള്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി ക്ലാസുകള്‍ പൂര്‍ത്തീകരിച്ചിരിക്കണമെന്ന് കോവിഡ് നിയന്ത്രണങ്ങള്‍ നിര്‍ബന്ധമാക്കിയിരുന്ന സമയത്ത് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഇവര്‍ക്ക് കനേഡിയന്‍ എജ്യുക്കേഷണല്‍ ക്രെഡന്‍ഷ്യല്‍ പോയിന്റുകള്‍ ഇനി മുതല്‍ ലഭ്യമാകുമെന്നും ഐആര്‍സിസി അറിയിച്ചു. കോഴ്സിന്റെ 50 ശതമാനത്തിലധികം വിദൂര വിദ്യാഭ്യാസ രീതിയിലൂടെയാണ് പൂര്‍ത്തീകരിച്ചതെങ്കില്‍ കോംപ്രഹന്‍സീവ് റാങ്കിംഗ് സിസ്റ്റം (സിആര്‍എസ്) പോയിന്റുകള്‍ മുന്‍പ് ലഭിക്കുമായിരുന്നില്ല. 2020 മാര്‍ച്ചിനും 2022 ഓഗസ്റ്റിനും ഇടയില്‍ ഓണ്‍ലൈനായി കോഴ്സ് പൂര്‍ത്തിയാക്കിയവര്‍ക്കാണ് ഇപ്പോഴുള്ള ഇളവ് ബാധകമാവുകയെന്നും ഐആര്‍സിസി അധികൃതര്‍ വ്യക്തമാക്കി.