11 Jun 2022 11:21 AM IST
Summary
ഇലക്ട്രിക്ക് സ്കൂട്ടറുകൾ കൊണ്ട് അഭ്യാസ പ്രകടനങ്ങൾ കാഴ്ച്ചവെക്കുന്നവർ ശ്രദ്ധിക്കുക. സീറ്റുകളുള്ള ഇലക്ട്രിക്ക് സ്കൂട്ടർ നിരോധിച്ചതിന് പുറകെ സീറ്റ് ഇല്ലാത്ത ഇ- സ്കൂട്ടറുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബുദാബി. അമിത വേഗത്തിൽ വാഹനം ഓടിക്കുക, മറ്റ് വാഹനങ്ങളുടെ ഇടയിലൂടെ കയറി ചെന്ന് മറ്റുള്ളവരെ ഭീതിയിലാഴ്ത്തുക, പാചകവാതകം, സിലിണ്ടറുകൾ തുടങ്ങിയവ കയറ്റുക, സീറ്റ് ഘടിപ്പിക്കുക, വിവിധ അഭ്യാസങ്ങൾ കാണിക്കുക തുടങ്ങിയവയോക്കെ കർശനമായി അബുദാബി നിരോധിച്ചു. ഇ-സ്കൂട്ടറിൽ രണ്ടോ അതിൽ കൂടുതലോ ആളുകൾക്ക് യാത്ര ചെയ്യാവുന്നതല്ല. സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഇടുന്ന […]
ഇലക്ട്രിക്ക് സ്കൂട്ടറുകൾ കൊണ്ട് അഭ്യാസ പ്രകടനങ്ങൾ കാഴ്ച്ചവെക്കുന്നവർ ശ്രദ്ധിക്കുക. സീറ്റുകളുള്ള ഇലക്ട്രിക്ക് സ്കൂട്ടർ നിരോധിച്ചതിന് പുറകെ സീറ്റ് ഇല്ലാത്ത ഇ- സ്കൂട്ടറുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അബുദാബി.
അമിത വേഗത്തിൽ വാഹനം ഓടിക്കുക, മറ്റ് വാഹനങ്ങളുടെ ഇടയിലൂടെ കയറി ചെന്ന് മറ്റുള്ളവരെ ഭീതിയിലാഴ്ത്തുക, പാചകവാതകം, സിലിണ്ടറുകൾ തുടങ്ങിയവ കയറ്റുക, സീറ്റ് ഘടിപ്പിക്കുക, വിവിധ അഭ്യാസങ്ങൾ കാണിക്കുക തുടങ്ങിയവയോക്കെ കർശനമായി അബുദാബി നിരോധിച്ചു. ഇ-സ്കൂട്ടറിൽ രണ്ടോ അതിൽ കൂടുതലോ ആളുകൾക്ക് യാത്ര ചെയ്യാവുന്നതല്ല.
സാമൂഹ്യ മാധ്യമങ്ങളിലും മറ്റും ഇടുന്ന ഇ-സ്കൂട്ടറിലെ അഭ്യാസങ്ങൾ പോലീസ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട് എന്നും, നിയന്ത്രണത്തിന് വിപരീതമായി പ്രവർത്തിച്ചാൽ കടുത്ത ശിക്ഷ ലഭിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ധാരാളം ആളുകൾ ഇപ്പോൾ ഇ-സ്കൂട്ടർ ഉപയോഗിക്കുന്നുണ്ട് എന്നും, പലരും ജീവനു ഭീഷണിയാകുന്ന രീതിയിലാണ് ഇവയെ ഉപയോഗിക്കുന്നത് എന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.