26 May 2022 4:30 AM GMT
Summary
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിദേശത്തു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നത് നിര്‍ത്തലാക്കി. എന്നാല്‍ തീരുമാനം നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വലയ്ക്കുമെന്നതിനാല്‍ മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് പുനഃസ്ഥാപിക്കണമെന്ന് മുന്‍ ആരോഗ്യമന്ത്രിയും ,സി. പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം. എല്‍. എ യുമായകെ. കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടുു. സലാല കൈരളി സംഘടിപ്പിച്ച 'നവകേരളവും, രണ്ടാം പിണറായി സര്‍ക്കാരും' എന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് കെ. കെ. ശൈലജ ടീച്ചര്‍ ഈ പ്രസ്താവന ഉന്നയിച്ചത്. ഗള്‍ഫ് […]
എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിദേശത്തു മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ സൗജന്യമായി നാട്ടിലെത്തിക്കുന്നത് നിര്‍ത്തലാക്കി. എന്നാല്‍ തീരുമാനം നാട്ടിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും വലയ്ക്കുമെന്നതിനാല്‍ മരിച്ച പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് പുനഃസ്ഥാപിക്കണമെന്ന് മുന്‍ ആരോഗ്യമന്ത്രിയും ,സി. പി.എം കേന്ദ്ര കമ്മിറ്റി അംഗവും എം. എല്‍. എ യുമായകെ. കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടുു. സലാല കൈരളി സംഘടിപ്പിച്ച 'നവകേരളവും, രണ്ടാം പിണറായി സര്‍ക്കാരും' എന്ന പൊതു സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയാണ് കെ. കെ. ശൈലജ ടീച്ചര്‍ ഈ പ്രസ്താവന ഉന്നയിച്ചത്.
ഗള്‍ഫ് രാജ്യങ്ങളില്‍ മരണമടയുന്ന ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹം എയര്‍ ലിഫ്റ്റ് ചെയ്യാന്‍ നിലവില്‍ 15 ദിര്‍ഹം/കിലോഗ്രാമിന് 300 രൂപയാണ് ഈടാക്കുന്നത്.
മൃതദേഹം എംബാം ചെയ്യല്‍, ആംബുലന്‍സ് ചാര്‍ജുകള്‍, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള മറ്റ് ചെലവുകള്‍ എന്നിങ്ങനെ ചില നടപടി ക്രമങ്ങള്‍ യുഎഇയില്‍ പാലിക്കേണ്ടതുണ്ട്, ഇത് ചെലവുകള്‍ വര്‍ദ്ധിപ്പിക്കുന്നു. യു.എ.ഇ.യില്‍ നിന്ന് ഒരു മൃതദേഹം കേരളത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടിക്രമങ്ങള്‍ക്കെല്ലാം കൂടി ശരാശരി ഒന്നര ലക്ഷം രൂപ വരും. ഇത് സാധാരണക്കാരെ കാര്യമായി ബാധിക്കും.