image

18 May 2022 4:02 AM GMT

Banking

ഇന്ത്യക്കാരുടെ ഗ്രീൻ കാർഡ് നടപടികൾ വേഗത്തിലാക്കാൻ ശുപാർശ

MyFin Desk

ഇന്ത്യക്കാരുടെ ഗ്രീൻ കാർഡ് നടപടികൾ വേഗത്തിലാക്കാൻ ശുപാർശ
X

Summary

ഒരു ദശാബ്ദത്തിലധികമായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട്  6 മാസത്തിനകം ഗ്രീൻ കാർഡ് നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ശുപാർശ. ഏറെക്കാലമായുള്ള ഇന്ത്യാക്കാരുടെ ഈ ആവശ്യം നടപ്പിലാക്കണമെന്ന് പ്രസിഡന്റിന്റെ അഡ്വൈസറി കമ്മീഷൻ ശുപാർശ ചെയ്തു.  ഏഷ്യൻ അമേരിക്കക്കാർ, തദ്ദേശീയരായ ഹവായിക്കാർ , പസഫിക് ദ്വീപുവാസികൾ  എന്നിവർക്കും ഇത് സഹായകരമാണ്.  പ്രമുഖ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി നേതാവായ അജയ് ജെയിൻ ഭൂട്ടോറിയയാണ് ഇത് സംബന്ധിച്ച ഒരു നിർദ്ദേശം മുന്നോട്ടുവച്ചത്. 25 കമ്മീഷണർമാരും ഏകകണ്ഠമായി ഇത് അംഗീകരിച്ചു. ശുപാർശകൾ പ്രസിഡന്റ് ജോ ബൈഡന് അയയ്‌ക്കും. […]


ഒരു ദശാബ്ദത്തിലധികമായുള്ള ഇന്ത്യക്കാരുടെ കാത്തിരിപ്പിന് വിരാമമിട്ട് 6 മാസത്തിനകം ഗ്രീൻ കാർഡ് നടപടി ക്രമങ്ങൾ പൂർത്തിയാക്കണമെന്ന് ശുപാർശ. ഏറെക്കാലമായുള്ള ഇന്ത്യാക്കാരുടെ ഈ ആവശ്യം നടപ്പിലാക്കണമെന്ന് പ്രസിഡന്റിന്റെ അഡ്വൈസറി കമ്മീഷൻ ശുപാർശ ചെയ്തു. ഏഷ്യൻ അമേരിക്കക്കാർ, തദ്ദേശീയരായ ഹവായിക്കാർ , പസഫിക് ദ്വീപുവാസികൾ എന്നിവർക്കും ഇത് സഹായകരമാണ്. പ്രമുഖ ഇന്ത്യൻ അമേരിക്കൻ കമ്മ്യൂണിറ്റി നേതാവായ അജയ് ജെയിൻ ഭൂട്ടോറിയയാണ് ഇത് സംബന്ധിച്ച ഒരു നിർദ്ദേശം മുന്നോട്ടുവച്ചത്. 25 കമ്മീഷണർമാരും ഏകകണ്ഠമായി ഇത് അംഗീകരിച്ചു. ശുപാർശകൾ പ്രസിഡന്റ് ജോ ബൈഡന് അയയ്‌ക്കും. തുടർന്ന് എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് നടപ്പിലാക്കുക.

2022 ഓഗസ്റ്റ് മുതൽ മൂന്ന് മാസത്തിനുള്ളിൽ ഗ്രീൻ കാർഡ് അപേക്ഷാ അഭിമുഖങ്ങൾ 100 ശതമാനം വർധിപ്പിക്കാനും ഗ്രീൻ കാർഡ് അപേക്ഷകൾക്കുള്ള വിസ അഭിമുഖങ്ങൾ 150 ആയി വർധിപ്പിക്കാനും, അധിക ഉദ്യോഗസ്ഥരെ നിയമിക്കുന്നതിന് നാഷണൽ വിസ സെന്റർ (എൻവിസി) സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ശുപാർശ ചെയ്തു.

ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് സബ്കമ്മിറ്റി അംഗീകരിച്ച ശുപാർശകളൊന്ന്, ഫാമിലി ഗ്രീൻ കാർഡ് അപേക്ഷകൾക്കുള്ള നടപടി ക്രമങ്ങളുടെ സമയം കുറയ്ക്കണമെന്നാണ്. പ്രസിഡന്റ് ജോ ബൈഡൻ ശുപാർശകൾ അംഗീകരിച്ചാൽ ആയിരകണക്കിന് ഇന്ത്യൻ വംശജർക്ക് അതൊരു ആശ്വാസമായി തീരും.