11 May 2022 3:47 AM GMT
Summary
വിദേശജോലി ആവശ്യങ്ങള്‍ക്കും മറ്റും സംസ്ഥാന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി നല്‍കില്ല. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആവും ഇനി മുതല്‍ നല്‍കുക. വ്യക്തിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്ന് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2021 ആഗസ്റ്റ് മാസത്തിലായിരുന്നു ഇതുസംബന്ധിച്ച ഹൈക്കോടതി വിധി. ഇതേ തുടര്‍ന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിന്ന് സംസ്ഥാന പോലീസ് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ ചില രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ ഈ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ട് എന്ന് വന്നതോടെ റീജണല്‍...
വിദേശജോലി ആവശ്യങ്ങള്‍ക്കും മറ്റും സംസ്ഥാന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇനി നല്‍കില്ല. കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ആവും ഇനി മുതല്‍ നല്‍കുക. വ്യക്തിക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്ന് ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2021 ആഗസ്റ്റ് മാസത്തിലായിരുന്നു ഇതുസംബന്ധിച്ച ഹൈക്കോടതി വിധി. ഇതേ തുടര്‍ന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ നിന്ന് സംസ്ഥാന പോലീസ് പിന്‍വാങ്ങിയിരുന്നു. എന്നാല്‍ ചില രാജ്യങ്ങളില്‍ ജോലി ചെയ്യാന്‍ ഈ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ട് എന്ന് വന്നതോടെ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് ഇത് ലഭ്യമാണ് എന്ന് കേരളം ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ഈ വിഷയത്തില്‍ വീണ്ടും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കെയാണ് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞ ദിവസം ഡി.ജി.പി സര്‍ക്കുലര്‍ പുറത്തിറക്കിയത്.
അപേക്ഷ
ഇതിനായി അപേക്ഷകന്‍ സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍മാര്‍ക്കോ, ജില്ലാ പോലീസ് മേധാവിക്കോ അപേക്ഷ നല്‍കണം. 500 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ ലഭിച്ച ശേഷം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ സര്‍ട്ടിഫിക്കറ്റ് സംസ്ഥാനങ്ങള്‍ക്കകത്തുള്ള ജോലികള്‍ക്കോ മറ്റാവശ്യങ്ങള്‍ക്കോ മാത്രമേ ഉപയോഗിക്കാനാവൂ.
പെറ്റി കേസുകൾ
അപേക്ഷകന്റെ പേരില്‍ ക്രിമിനല്‍ കേസുകളോ മറ്റോ ഉണ്ടെങ്കില്‍ അപേക്ഷ നിരസിക്കുകയും ഇക്കാര്യം സൂചിപ്പിച്ച കത്ത് ലഭിക്കുകയും ചെയ്യും. അതേസമയം ,ട്രാഫിക്, പെറ്റി കേസുകള്‍ അപേക്ഷയെ ബാധിക്കുകയില്ല. തെറ്റായ വിവരങ്ങള്‍ നല്‍കുന്നതും അപേക്ഷ നിരസിക്കുന്നതിന് ഹേതുവാകും.