image

6 May 2022 12:31 AM GMT

Banking

ഫ്രാന്‍സിൽ പഠിക്കാം, സംരംഭം തുടങ്ങാം: 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം

MyFin Desk

ഫ്രാന്‍സിൽ പഠിക്കാം, സംരംഭം തുടങ്ങാം: 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം
X

Summary

2025 നകം 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും സംരംഭം ആരംഭിക്കുന്നതിനും അവസരമൊരുക്കുമെന്ന് ഫ്രാന്‍സ്. ത്രിദിന യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഇരു രാജ്യങ്ങളും സംയുക്തമായി ഇറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ നൈപുണ്യമുള്ളവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളെന്നും അറിയിപ്പിലുണ്ട്. 2019ല്‍ 10,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഫ്രാന്‍സില്‍ ഉപരിപഠനം നടത്താന്‍ അവസരം ലഭിച്ചത്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന 2020, 2021 കാലയളവിലും […]


2025 നകം 20,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനും സംരംഭം ആരംഭിക്കുന്നതിനും അവസരമൊരുക്കുമെന്ന് ഫ്രാന്‍സ്. ത്രിദിന യൂറോപ്പ് സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോയുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ ഇരു രാജ്യങ്ങളും സംയുക്തമായി ഇറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ നൈപുണ്യമുള്ളവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ ഒരുക്കാനുള്ള ശ്രമത്തിലാണ് ഇരുരാജ്യങ്ങളെന്നും അറിയിപ്പിലുണ്ട്. 2019ല്‍ 10,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ഫ്രാന്‍സില്‍ ഉപരിപഠനം നടത്താന്‍ അവസരം ലഭിച്ചത്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന 2020, 2021 കാലയളവിലും ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി ഫ്രാന്‍സ് അവസരമൊരുക്കിയിരുന്നു. ക്രമരഹിതമായ ഇമിഗ്രേഷനെ വരുതിയിലാക്കാനുള്ള നടപടികളെടുക്കുമെന്നും അറിയിപ്പിലുണ്ട്.
നൈപുണ്യം വേണം
തൊഴില്‍ നൈപുണ്യമുള്ള വിദേശികളെ ആകര്‍ഷിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ വന്‍കിട രാഷ്ട്രങ്ങള്‍. ഫ്രാന്‍സും ഇനി ഇതേ പാത പിന്തുടരാനാണ് സാധ്യത. ഇത് ഇന്ത്യന്‍ ടെക്കികള്‍ക്കുള്‍പ്പടെ ഗുണകരമായേക്കും. ഇമിഗ്രേഷന്‍ നിയമങ്ങളില്‍ കാനഡ അടുത്തിടെ ഇളവ് വരുത്തിയതോടെ യുകെയും ഓസ്ട്രേലിയയും മിഡില്‍ ഈസ്റ്റ് മേഖലയുമടക്കം വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുള്ള നീക്കത്തിലാണ്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയുള്ള കണക്കുകള്‍ നോക്കിയാല്‍ കാനഡയിലേക്ക് പോകുവാനാണ് ആളുകള്‍ കൂടുതലായും താല്‍പര്യം കാണിച്ചത്. ജോലിയ്ക്ക് പുറമേ വിദ്യാഭ്യാസത്തിനായും ഒട്ടേറെയാളുകള്‍ കാനഡയിലേക്ക് പോകുന്നുണ്ട്. 2021ല്‍ മാത്രം ഒരു ലക്ഷം ഇന്ത്യക്കാര്‍ക്കാണ് കാനഡയില്‍ പെര്‍മനെന്റ് റെസിഡെന്‍സ് (പിആര്‍) ലഭിച്ചത്. മാത്രമല്ല ഇതേ വര്‍ഷം 4,05,000 വിദേശികളെ രാജ്യത്തേക്ക് എത്തിക്കാന്‍ സാധിച്ചുവെന്നും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു.