image

30 April 2022 6:28 AM

NRI

ഷെന്‍ഗന്‍ വിസ : നടപടിക്രമങ്ങള്‍ 'ഓണ്‍ലൈനാക്കാന്‍' യൂറോപ്യന്‍ യൂണിയന്‍

MyFin Desk

Schengen Visa
X

Summary

ഷെന്‍ഗന്‍ വിസ സംബന്ധിച്ച നടപടിക്രമങ്ങള്‍ ഡിജിറ്റലൈസ് (ഓണ്‍ലൈന്‍) ചെയ്യാനുള്ള നീക്കവുമായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍. 'യൂറോപ്യന്‍ യൂണിയന്‍ ഓണ്‍ലൈന്‍ വിസാ പ്ലാറ്റ്‌ഫോം' വഴി ഷെന്‍ഗന്‍ വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2025നകം ഇത് പൂര്‍ത്തിയാക്കാനാണ് നീക്കം. പ്രദേശത്തെ സുരക്ഷ മെച്ചപ്പെടുത്തുക, അംഗരാജ്യങ്ങളുടെയും അപേക്ഷകരുടെയും ചെലവ് കുറച്ച് പ്രക്രിയ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. കമ്മീഷന്‍ പറയുന്നതനുസരിച്ച്, ഷെന്‍ഗന്‍ വിസ അപേക്ഷയ്ക്ക് വേണ്ട നടപടിക്രമങ്ങള്‍ ഏകീകരിക്കുന്നത് 'വിസ ഷോപ്പിംഗ്' ഒഴിവാക്കാന്‍ സഹായകമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, വിസ […]


ഷെന്‍ഗന്‍ വിസ സംബന്ധിച്ച നടപടിക്രമങ്ങള്‍ ഡിജിറ്റലൈസ് (ഓണ്‍ലൈന്‍) ചെയ്യാനുള്ള നീക്കവുമായി യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍. 'യൂറോപ്യന്‍ യൂണിയന്‍ ഓണ്‍ലൈന്‍ വിസാ പ്ലാറ്റ്‌ഫോം' വഴി ഷെന്‍ഗന്‍ വിസയ്ക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസരം ഒരുക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 2025നകം ഇത് പൂര്‍ത്തിയാക്കാനാണ് നീക്കം. പ്രദേശത്തെ സുരക്ഷ മെച്ചപ്പെടുത്തുക, അംഗരാജ്യങ്ങളുടെയും അപേക്ഷകരുടെയും ചെലവ് കുറച്ച് പ്രക്രിയ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
കമ്മീഷന്‍ പറയുന്നതനുസരിച്ച്, ഷെന്‍ഗന്‍ വിസ അപേക്ഷയ്ക്ക് വേണ്ട നടപടിക്രമങ്ങള്‍ ഏകീകരിക്കുന്നത് 'വിസ ഷോപ്പിംഗ്' ഒഴിവാക്കാന്‍ സഹായകമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. കൂടാതെ, വിസ പ്രക്രിയ ഡിജിറ്റലൈസ് ചെയ്യുന്നത് ഭൗതികവിസ സ്റ്റിക്കറുകള്‍ ഉയര്‍ത്തുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ കുറയ്ക്കും. ഷെന്‍ഗന്‍ വിസയ്ക്കുള്ള അപേക്ഷ ലഭിച്ചാലുടന്‍, യൂറോപ്യന്‍ യൂണിയനിലെ ഏത് രാജ്യമാണ് ഇത് പരിശോധിക്കേണ്ടത് എന്ന് ഓണ്‍ലൈന്‍ വിസാ പ്ലാറ്റ്‌ഫോം സ്വയമേവ നിര്‍ണ്ണയിക്കും. കൂടാതെ, പ്ലാറ്റ്ഫോം അപേക്ഷകര്‍ക്ക് ഷെന്‍ഗന്‍ ഷോര്‍ട്ട്-സ്റ്റേ വിസകളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കും. ഷെന്‍ഗന്‍ അംഗരാജ്യങ്ങളില്‍ പ്രവേശിക്കാനും യാത്ര ചെയ്യാനും ഷെന്‍ഗന്‍ വിസ വേണം.
യൂറോപ്യന്‍ രാജ്യങ്ങളായ ബെല്‍ജിയം, ചെക്ക് റിപ്പബ്ലിക്, ഡെന്‍മാര്‍ക്ക്, ലാത്വിയ, ലിത്വാനിയ, ലക്‌സംബര്‍ഗ്, മാള്‍ട്ട, നെതര്‍ലാന്‍ഡ്സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലൊവാക്യ, സ്ലൊവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ലിച്ചെന്‍സ്‌റ്റൈന്‍, എസ്റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ്ലന്‍ഡ്, ഇറ്റലി എന്നിവിടങ്ങള്‍ ഈ വിസ ഉപയോഗിച്ച് സന്ദര്‍ശിക്കാം. ബിസിനസ്-വിനോദയാത്ര എന്നിവയ്ക്കായി യൂറോപ്പ് പര്യടനം നടത്തുന്നതിനുള്ള ഏറ്റവും സാധാരണമായ വീസയാണ് ഷെന്‍ഗന്‍ വീസ. ഔദ്യോഗിക സന്ദര്‍ശനം, മെഡിക്കല്‍ ടൂറിസം, ഗവേഷണം, ഹ്രസ്വകാല പഠനം എന്നിവ വരുമ്പോഴും ഷെന്‍ഗന്‍ വീസ മുഖ്യമാണ്.