മസ്‌ക്കറ്റ് : എന്‍ആര്‍ഐകളുള്‍പ്പടെ ഒട്ടേറെ പേര്‍ക്ക് ഇനി ദീര്‍ഘകാലം ഒമാനില്‍ നില്‍ക്കാം. രാജ്യത്തെ സാമ്പത്തിക മേഖലകളില്‍ പ്രവാസികള്‍ക്ക്...
മസ്‌ക്കറ്റ് : എന്‍ആര്‍ഐകളുള്‍പ്പടെ ഒട്ടേറെ പേര്‍ക്ക് ഇനി ദീര്‍ഘകാലം ഒമാനില്‍ നില്‍ക്കാം. രാജ്യത്തെ സാമ്പത്തിക മേഖലകളില്‍ പ്രവാസികള്‍ക്ക് ദീര്‍ഘകാലവിസ അതിവേഗം ലഭ്യമാക്കുന്നതിനുള്ള ചുവടുവെപ്പിന് ഒമാന്‍ സര്‍ക്കാര്‍ തുടക്കമിട്ടു. വണ്‍ സ്റ്റോപ്പ് ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെയാണ് പ്രവാസികള്‍ക്ക് ഈ സേവനം ലഭിക്കുക.
വിദേശത്ത് നിന്നുമുള്ള നിക്ഷേപകരെ ഒമാനിലേക്ക് ആകര്‍ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രത്യേക സാമ്പത്തിക മേഖലകളിലും ഫ്രീ സോണുകളിലും രജിസ്റ്റര്‍ ചെയ്തിട്ടുള്ള നിക്ഷേപകര്‍ക്ക് വണ്‍ സ്റ്റോപ്പ് ഫാസ്റ്റ് ട്രാക്ക് സംവിധാനം വഴി അപേക്ഷിക്കാന്‍ സാധിക്കുമെന്ന് ഒമാന്‍ പബ്ലിക്ക് അതോറിറ്റി ഫോര്‍ സ്പെഷ്യല്‍ ഇക്കണോമിക്ക് സോണ്‍സ് ആന്‍ഡ് ഫ്രീ സോണ്‍സ് പ്രതിനിധി ഡോ. സഈദ് ബിന്‍ ഖലീഫ അല്‍ തുറാശി വ്യക്തമാക്കിയിരുന്നു.
ഗുണം നിക്ഷേപകര്‍ക്ക്
ഒമാനില്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക, തദ്ദേശ ഉത്പന്നങ്ങള്‍ വലിയ മാര്‍ക്കറ്റ് കണ്ടെത്തുക തുടങ്ങിയ കാര്യങ്ങളൊക്കെ ഒമാന്‍ ഈ പദ്ധതിയിലൂടെ സാധ്യമാക്കിയെടുക്കുവാന്‍ ശ്രമിക്കുകയാണ്. മലയാളികളുള്‍പ്പെടെ നിരവധി വിദേശികള്‍ക്ക് കഴിഞ്ഞ മാസങ്ങളില്‍ ദീര്‍ഘകാല വിസ അനുവദിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ പുതിയ തൊഴില്‍ അവസരങ്ങള്‍ സഹായകരമാകും.
മുഖ്യമായും നിക്ഷേപകര്‍ക്കാണ് ഒമാന്‍ ദീര്‍ഘകാല താമസാനുമതി നല്‍ക്കുന്നതിനായി പരിഗണിക്കുന്നത്. അഞ്ച്, പത്ത് വര്‍ഷ കാലത്തേക്കായിരിക്കും താമസാനുമതി നല്‍കുക. നിക്ഷേപകര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള സാധ്യതയും ഇതു വഴി തുറക്കും. സാമ്പത്തിക വൈവിധ്യവത്കരണം ഉള്‍പ്പടെ ലക്ഷ്യമിടുന്ന 'ഒമാന്‍ 2040' എന്ന പദ്ധതിയ്ക്ക് ഊര്‍ജ്ജമേകുന്ന ചുവടുവെപ്പാണിത്.