27 Jan 2022 4:27 AM GMT
Summary
ഡെല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രഫഷണുകള്‍ക്കും പ്രയോജനകരമാകുന്ന വിധം ബ്രിട്ടന്‍ ഇമിഗ്രേഷന്‍ ചട്ടങ്ങളിലും ഫീസ് നിരക്കിലും സമീപഭാവിയില്‍ ഇളവ് നല്‍കുമോ ? ബ്രിട്ടന്‍-ഇന്ത്യാ സ്വതന്ത്ര വ്യാപാര കരാര്‍ 2023 ആദ്യം ഒപ്പിടാന്‍ ലക്ഷൃമിട്ടാണ് നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. കോവിഡ് പ്രതിസന്ധി മൂലം യുകെയില്‍ തൊഴിലാളി ക്ഷാമം നേരിട്ടിക്കുകയാണ്. 2022 ജനുവരിയില്‍ ന്യുഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ യുകെ ട്രേഡ് സെക്രട്ടറി ആന്‍ മേരി ട്രെവെലിയന്‍ […]
ഡെല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രഫഷണുകള്‍ക്കും പ്രയോജനകരമാകുന്ന വിധം ബ്രിട്ടന്‍ ഇമിഗ്രേഷന്‍ ചട്ടങ്ങളിലും ഫീസ് നിരക്കിലും സമീപഭാവിയില്‍ ഇളവ് നല്‍കുമോ ? ബ്രിട്ടന്‍-ഇന്ത്യാ സ്വതന്ത്ര വ്യാപാര കരാര്‍ 2023 ആദ്യം ഒപ്പിടാന്‍ ലക്ഷൃമിട്ടാണ് നിലവില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇമിഗ്രേഷന്‍ ഇളവുകള്‍ നല്‍കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ല. കോവിഡ് പ്രതിസന്ധി മൂലം യുകെയില്‍ തൊഴിലാളി ക്ഷാമം നേരിട്ടിക്കുകയാണ്. 2022 ജനുവരിയില്‍ ന്യുഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ യുകെ ട്രേഡ് സെക്രട്ടറി ആന്‍ മേരി ട്രെവെലിയന്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ബ്രിട്ടീഷ് നിര്‍മ്മിത കാറുകള്‍, ഗ്രീന്‍ ടെക്നോളജി, സ്‌കോച്ച് വിസ്‌ക്കി തുടങ്ങിയ ഉത്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ചുള്ള ഇളവുകള്‍ നടപ്പാക്കണമെന്നാണ് ബ്രിട്ടന്റെ മുഖ്യ ആവശ്യം. ഇന്ത്യയില്‍ നിന്നുള്ള ടെക്സ്ടൈല്‍സ്, കൃഷി ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍, തുകല്‍ എന്നിവയുടെ കയറ്റുമതിയില്‍ ഇളവുകള്‍ വേണമെന്ന ആവശ്യമാണ് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ മുന്നോട്ട് വെച്ചത്.
ഇമിഗ്രേഷന്‍ ചട്ടങ്ങളില്‍ ഇളവ് പ്രതീക്ഷിച്ച് ഇന്ത്യ
ഇതിനൊപ്പം തന്നെയാണ് ഇമിഗ്രേഷന്‍ ചട്ടങ്ങളിലെ ഇളവുകള്‍ ലഭിക്കുന്നതിനുള്ള നീക്കവും ഇന്ത്യ നടത്തുന്നത്. മുഖ്യ മേഖലകളില്‍ പലതിലും തൊഴിലാളികളുടെ അഭാവം നേരിടുകയാണ് ബ്രിട്ടന്‍. യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ സ്വതന്ത്ര വ്യാപാരത്തിന് അനുമതിയുണ്ടായിരുന്ന പല സംരംഭങ്ങളും ഇതു മൂലം വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. വരും വര്‍ഷങ്ങളില്‍ ബ്രിട്ടനില്‍ തൊഴിലാളികളുടെ അഭാവം വലിയ തോതിലാവാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വ്യാപാര കരാര്‍ അന്തിമ രൂപത്തിലേക്ക് എത്തുമ്പോള്‍ ഇമിഗ്രേഷന്‍ ഇളവുകളും ഉറപ്പായാല്‍ ആയിരക്കണക്കിന് ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കാണ് പ്രയോജനം ചെയ്യുക. ഓസ്ട്രേലിയയുമായി ധാരണയുണ്ടാക്കിയ തരത്തില്‍ പോയിന്റ് അധിഷ്ഠിത ക്വോട്ടാ പദ്ധതി നടപ്പാക്കിയാല്‍ ഏറെ പ്രയോജനകരമാകുമെന്നും നിര്‍ദ്ദേശങ്ങള്‍ ഉയരുന്നുണ്ട്. ഇത് നടപ്പായാല്‍ ആദ്യ ഘട്ടത്തില്‍ മൂന്നു വര്‍ഷം വരെ ബ്രിട്ടനില്‍ താമസിച്ച് ജോലി ചെയ്യാനുള്ള അവസരമൊരുങ്ങും. നിലവില്‍ യുകെയിലുള്ള മിക്ക ഇന്ത്യന്‍ പ്രഫഷണലുകള്‍ക്കും ഇമിഗ്രേഷന്‍ ഇനത്തില്‍ മാത്രം ഭീമമായ തുകയാണ് മുടക്കേണ്ടി വന്നിട്ടുള്ളത്.
നിലവില്‍ തൊഴില്‍- ടൂറിസ്റ്റ് വിസയ്ക്ക് ആദ്യഘട്ടത്തില്‍ 1400 പൗണ്ട് (ഏകദേശം 1.4 ലക്ഷം രൂപ) ആണ് മുടക്കേണ്ടി വരുന്നത്. വിദ്യാര്‍ത്ഥികള്‍ക്കും ഇത് താങ്ങാനാവുന്ന തുകയല്ല. വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസാ നിരക്കില്‍ ഇളവ് വരുത്തുന്നതിനും കോഴ്സ് കഴിഞ്ഞ് ബ്രിട്ടനില്‍ തുടരുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും ഇന്ത്യ ശ്രമം നടത്തുന്നുണ്ട്. ടൂറിസ്റ്റ് വിസയില്‍ ബ്രിട്ടന്‍ ഇളവ് വരുത്താത്ത പക്ഷം വരും നാളുകളില്‍ സഞ്ചാരികളുടെ വരവിലും ഗണ്യമായ ഇടിവുണ്ടാകും. ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 2030 ആകുമ്പോഴേയ്ക്കും ഇരട്ടിയാക്കുക എന്നതാണ് ചര്‍ച്ചയുടെ മുഖ്യലക്ഷ്യം. ഇരു രാജ്യങ്ങളും പ്രത്യക്ഷവും പരോക്ഷവുമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്നതും മുഖ്യ ലക്ഷ്യങ്ങളിലൊന്നാണ്. ബിസിനസുകാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ സഹായിക്കുന്ന ഇടക്കാല കരാറുകളിലേക്കും ഇന്ത്യ ലക്ഷ്യം വെക്കുന്നുണ്ട്. ഇതോടെ വിതരണ ശൃംഖലയ്ക്കും പുത്തന്‍ ഉണര്‍വ് ലഭിക്കുമെന്നുറപ്പ്.