image

18 Jan 2022 2:43 AM GMT

Banking

നിരന്തര നിക്ഷേപങ്ങള്‍ തുടങ്ങാം, വലിയ ബാധ്യതയില്ലാതെ

MyFin Desk

നിരന്തര നിക്ഷേപങ്ങള്‍ തുടങ്ങാം, വലിയ ബാധ്യതയില്ലാതെ
X

Summary

ഓരോരുത്തര്‍ക്കും അവരവരുടെ വരുമാനമനുസരിച്ചും സൗകര്യപ്രദമായും നിക്ഷേപം നടത്താനുള്ള സാധ്യതയുണ്ട് എന്നതാണ് നിരന്തര നിക്ഷേപത്തിന്റെ ഗുണം


വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ എത്തുമ്പോള്‍ ജീവനക്കാര്‍ നമ്മളോട് റിക്കറിംഗ് ഡിപ്പോസിറ്റ് അഥവാ നിരന്തര നിക്ഷേപം...

വിവിധ ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ എത്തുമ്പോള്‍ ജീവനക്കാര്‍ നമ്മളോട് റിക്കറിംഗ് ഡിപ്പോസിറ്റ് അഥവാ നിരന്തര നിക്ഷേപം തുടങ്ങാന്‍ ആവശ്യപ്പെടാറുണ്ട്. അധിക തുകയല്ലാത്തതിനാലും നമുക്ക് അനുയോജ്യമായ നിബന്ധനകളായതിനാലും പലപ്പോഴും ഈ പദ്ധതിയില്‍ ചേരാറുമുണ്ടാകും. ഓരോരുത്തര്‍ക്കും അവരവരുടെ വരുമാനമനുസരിച്ചും സൗകര്യപ്രദമായും നിക്ഷേപം നടത്താനുള്ള സാധ്യതയുണ്ട് എന്നതാണ് നിരന്തര നിക്ഷേപത്തിന്റെ ഗുണം. ഏതാണ്ട് എല്ലാ ബാങ്കുകളും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും ആറ് മാസം മുതല്‍ തുടങ്ങുന്ന കാലയളവില്‍ റിക്കറിംഗ് ഡിപ്പോസിറ്റ് സാധ്യതകള്‍ നല്‍കുന്നുണ്ട്. 10 വര്‍ഷം വരെയുള്ള കാലയളവില്‍ ഇങ്ങനെ ഈ നിക്ഷേപം നടത്താം. പലിശ നിരക്ക് 3.5 ശതമാനം മുതല്‍ മുകളിലേക്കാണ്.

നിശ്ചിത നേട്ടം

മുന്‍കൂര്‍ നിശ്ചയിക്കപ്പെട്ട കാലാവധിയില്‍ നിശ്ചിത നേട്ടം ഉറപ്പാക്കുന്നതാണ് നിരന്തര നിക്ഷേപം. കാലാവധി തീരുമ്പോള്‍ നിങ്ങള്‍ക്ക് പലിശയോടൊപ്പം മുതലും ലഭിക്കും. സാമ്പത്തികമായി അലസത പുലര്‍ത്തുന്നവര്‍ക്കും അനുയോജ്യമായ പദ്ധതി എന്ന നിലയില്‍ റിക്കറിംഗ് ഡിപ്പോസിറ്റ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ഏറ്റവും ചുരുങ്ങിയ നിക്ഷേപത്തിനു വരെയുള്ള സൗകര്യം ഉണ്ട്.

100,500,1000 എന്നിങ്ങനെ അനുയോജ്യമായ തുക തിരഞ്ഞെടുക്കാം. ഓരോ മാസവും നിക്ഷേപം നടത്തണം. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റായി പണം എടുക്കുന്നതിന് മുന്‍കൂര്‍ അനുമതി നല്‍കുകകയുമാകാം. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം മുന്‍നിശ്ചയിച്ച് കാലാവധിക്ക് ഉള്ളില്‍ പണം പിന്‍വലിക്കാന്‍ അനുവദിക്കില്ല. നിര്‍ബന്ധമാണെങ്കില്‍ നിശ്ചിത ചാര്‍ജ് ഈടാക്കി ഇതിനുള്ള അനുമതി ബാങ്കുകള്‍ നല്‍കും.

പലിശ നോക്കാം

റിക്കറിംഗ് ഡിപ്പോസിറ്റിനെ കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനപ്പെട്ട വസ്തുത പലിശ സംബന്ധിച്ചുള്ളതാണ്. ഒരോ ബാങ്കും ഒരോ കാലവധി അനുസരിച്ച് വ്യത്യസ്ത നിരക്കാണ് ഇവിടെ ഈടാക്കുക. സാധാരണ നിലയില്‍ ഇത് 3.5 ശതമാനം മുതല്‍ ആരംഭിക്കും. ദീര്‍ഘ കാലയളിവിലേക്കും ഹ്രസ്വ-മധ്യകാലയളവിലേക്കും ഇങ്ങനെ നിക്ഷേപിക്കാം. ഹ്രസ്വ-ദീര്‍ഘ കാലയളവിനേക്കാളും പലിശ നിരക്ക് അധികം ലഭിക്കുക ഇടക്കാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്കാണ്.

ആര്‍ക്കൊക്കെ

ആര്‍ക്കും ഈ നിക്ഷേപമാരംഭിക്കാം. 10 വയസിന് മുകളിലുള്ള മൈനര്‍ക്കും നിക്ഷേപം തുടങ്ങാം. അതുപോലെ എപ്പോള്‍ വേണമെങ്കിലും ഇത് അവസാനിപ്പിക്കാം. നെറ്റ് ബാങ്കിംഗ് ഉപയോഗിച്ചോ മൊബൈല്‍ ബാങ്കിംഗ് വഴിയോ ബാങ്കില്‍ നേരിട്ടെത്തിയോ ഇത് ചെയ്യാം.