- Home
- /
- Industries
- /
- Banking
- /
- എന്‍ ആര്‍ ഐ അക്കൗണ്ട്
Summary
വ്യക്തി മറ്റൊരു രാജ്യത്ത് ജോലിയ്ക്കായി പോവുകയാണെങ്കില്‍ ആ വ്യക്തി എന്‍ ആര്‍ ഐ ആയി അറിയപ്പെടും.
വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ തുടങ്ങാന്‍ കഴിയുന്ന സേവിംഗ് നിക്ഷേപങ്ങളെയാണ് എന്‍ ആര്‍ ഐ അക്കൗണ്ടുകള്‍...
വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ തുടങ്ങാന്‍ കഴിയുന്ന സേവിംഗ് നിക്ഷേപങ്ങളെയാണ് എന്‍ ആര്‍ ഐ അക്കൗണ്ടുകള്‍ എന്ന് പറയുന്നത്. ഒരു വര്‍ഷത്തില്‍ കുറഞ്ഞത് 120 ദിവസമെങ്കിലും ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവരും നാല് വര്‍ഷത്തില്‍, ഇന്ത്യയില്‍ 365 ദിവസത്തില്‍ താഴെ ചിലവഴിക്കുന്നവരുമായ വ്യക്തികള്‍ക്ക് മാത്രമേ എന്‍ ആര്‍ ഐ അക്കൗണ്ടുകള്‍ തുറക്കാന്‍ കഴിയൂ.
ഒരു വ്യക്തി മറ്റൊരു രാജ്യത്ത് ജോലിയ്ക്കായി പോവുകയാണെങ്കില്‍ ആ വ്യക്തി എന്‍ ആര്‍ ഐ ആയി അറിയപ്പെടും.1999 ലെ ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് നിയമ പ്രകാരം നിശ്ചിത ദിവസത്തില്‍ കൂടുതല്‍ സ്വന്തം രാജ്യത്തിന് പുറത്ത് താമസിക്കുന്നവരെ പ്രവാസികളായി കണക്കാക്കുന്നു.
എന്‍ ആര്‍ ഐകള്‍ക്ക് ഇന്ത്യയില്‍ ലഭ്യമായ ബാങ്ക് അക്കൗണ്ടുകള്‍ക്ക് നിരവധി സവിശേഷതകളുണ്ട്. നിക്ഷേപ ലക്ഷ്യങ്ങള്‍, സാമ്പത്തിക ബാധ്യതകള്‍, റസിഡന്‍സിയെക്കുറിച്ചുള്ള പദ്ധതികള്‍ എന്നിവ നിറവേറ്റാന്‍ അക്കൗണ്ടുകള്‍ വഴി സാധിക്കുന്നു. ഇന്ത്യയിലെ എന്‍ ആര്‍ ഐ കള്‍ക്ക് എന്‍ ആര്‍ ഇ (നോണ്‍ റസിഡന്റ് എക്‌സ്റ്റേണല്‍ അക്കൗണ്ട്) ,എന്‍ ആര്‍ ഒ ( നോണ്‍ റസിഡന്റ് ഓര്‍ഡിനറി അക്കൗണ്ട്), എഫ് സി എന്‍ ആര്‍ (ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ്) എന്നിങ്ങനെ മൂന്ന് തരം അക്കൗണ്ടുകള്‍ ലഭ്യമാണ്. എന്‍ ആര്‍ ഇ അക്കൗണ്ട് രാജ്യത്തെ വരുമാനം ഉപയോഗിച്ച് തുറക്കാനും പരിപാലിക്കാനും കഴിയും. അക്കൗണ്ടില്‍ പണമിടപാടുകള്‍ നടത്തുന്നത് ഇന്ത്യന്‍ രൂപയിലായിരിക്കും. ഇത് കൈമാറ്റം ചെയ്യുന്നതിന് യാതൊരുവിധ നിയന്ത്രണങ്ങളുമില്ല.
എന്‍ ആര്‍ ഐ അക്കൗണ്ടുകളുടെ ഗുണങ്ങള്‍
നികുതി ആനുകൂല്യങ്ങള്‍: പലിശയ്ക്ക് മേലുള്ള നികുതിയെക്കുറിച്ചുള്ള അറിവ് ശരിയായ എന്‍ ആര്‍ ഐ ഫിക്സഡ് ഡിപ്പോസിറ്റ് തിരഞ്ഞെടുക്കാന്‍ നിങ്ങളെ സഹായിക്കും. നിങ്ങളുടെഎന്‍ ആര്‍ ഇ സേവിംഗ് അക്കൗണ്ടിനും എന്‍ ആര്‍ ഇ ഫിക്സഡ് ഡിപ്പോസിറ്റിനും ലഭിക്കുന്ന പലിശ ഇന്ത്യയില്‍ നികുതി രഹിതമാണെങ്കിലും, എന്‍ ആര്‍ ഒ സേവിംഗ് അക്കൗണ്ടിലെയുംഎന്‍ ആര്‍ ഒ ഫിക്സഡ് ഡിപ്പോസിറ്റിലെയും സമ്പാദ്യം ആദായനികുതി നിയന്ത്രണങ്ങള്‍ അനുസരിച്ച് ടി ഡി എസിന് വിധേയമാണ്. ബാധകമായ നികുതികള്‍ അടച്ചതിന് ശേഷം നിങ്ങളുടെ എന്‍ ആര്‍ ഒ അക്കൗണ്ടില്‍ നിന്ന് എന്‍ ആര്‍
ഇഅക്കൗണ്ടിലേക്ക് ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ഓപ്ഷനും നിങ്ങള്‍ക്കുണ്ട്.
എന്‍ ആര്‍ ഒ, എന്‍ ആര്‍ ഇ സേവിംഗ് അക്കൗണ്ടുകള്‍ ഫണ്ടുകളുടെ സുഗമമായ നീക്കത്തെ അനുവദിക്കുന്നു. എന്‍ ആര്‍ ഇ അക്കൗണ്ടിലെ ഫണ്ടുകള്‍ സൗജന്യമായി നാട്ടിലേക്ക് കൊണ്ടുപോകാം. എന്നാല്‍ എന്‍ ആര്‍ ഒ അക്കൗണ്ടിലെ ഫണ്ടുകള്‍ ബാധകമായ നികുതികള്‍ അടച്ചതിന് ശേഷം മാത്രമേ തിരികെ കൊണ്ടുവരാന്‍ കഴിയൂ.
മിനിമം ബാലന്‍സ്: നിങ്ങളുടെ എന്‍ ആര്‍ ഇ അക്കൗണ്ടുകളില്‍ ഉയര്‍ന്ന ബാലന്‍സ് നിലനിര്‍ത്തേണ്ടതില്ല. പല ബാങ്കുകളുടേയും മിനിമം ബാലന്‍സ് 10,000 രൂപയാണ്.
എഫ് സി എന്‍ ആര്‍ നിക്ഷേപം: എന്‍ ആര്‍ ഇ സേവിംഗ് അക്കൗണ്ടുകള്‍ക്കും സ്ഥിര നിക്ഷേപങ്ങള്‍ക്കും പുറമേ നിങ്ങള്‍ക്ക് വിദേശ കറന്‍സി നിക്ഷേപങ്ങള്‍ ബുക്ക് ചെയ്യാനുള്ള സാധ്യതയുമുണ്ട്. അതിനാല്‍ നിങ്ങളുടെ വരുമാനം വിദേശ കറന്‍സിയില്‍ സേവ് ചെയ്യണമെങ്കില്‍ എഫ് സി എന്‍ ആര്‍ നിക്ഷേപം ബുക്ക് ചെയ്യാനും വിദേശ കറന്‍സിയില്‍ പലിശ നേടാനും കഴിയും. ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന പലിശയും ഇന്ത്യയില്‍ നികുതി രഹിതമാണ്.
ഉപയോഗിക്കാനുള്ള സൗകര്യം: എന്‍ആര്‍ഇ, അക്കൗണ്ടുകളുടെ മറ്റൊരു നേട്ടം ഉപയോഗിക്കാനുള്ള സൗകര്യമാണ്. ഇന്ത്യയിലെ ബ്രാഞ്ച് സന്ദര്‍ശിക്കാതെ തന്നെ എന്‍ ആര്‍ ഐ അക്കൗണ്ടുകള്‍ തുറക്കാന്‍ മിക്ക ബാങ്കുകളും നിങ്ങളെ അനുവദിക്കുന്നു.
എന്‍ ആര്‍ ഐ അക്കൗണ്ട് എങ്ങനെ തുടങ്ങാം ?
ഒരു എന്‍ ആര്‍ ഐ അക്കൗണ്ട് വളരെ എളുപ്പത്തില്‍ തുടങ്ങാവുന്നതാണ് . നിങ്ങള്‍ക്ക് ഇന്ത്യയില്‍ എന്‍ ആര്‍ ഐ അക്കൗണ്ട് തുടങ്ങാന്‍ ആദ്യം അടുത്തുള്ള ബാങ്ക് ശാഖ സന്ദര്‍ശിക്കേണ്ടതുണ്ട്. നിങ്ങള്‍ വിദേശത്താണെങ്കിന്‍ വിവരങ്ങള്‍ ബാങ്കിന് നല്‍കിയ ശേഷം ബാങ്കിന്റെ സഹായത്തോടെ അക്കൗണ്ട് തുറക്കാവുന്നതാണ്. സാമ്പത്തിക ആവശ്യങ്ങള്‍ക്കനുസരിച്ചാണ് എന്‍ ആര്‍ ഇ, എന്‍ ആര്‍ ഒ അക്കൗണ്ട് തിരഞ്ഞെടുക്കേണ്ടത്.