image

30 Nov 2024 10:39 AM GMT

NRI

നാട്ടിലെ BSNL സിം കാർഡ് ഇനി യുഎഇയിലും ഉപയോ​ഗിക്കാം, രാജ്യത്ത് ആദ്യം കേരളത്തിൽ

MyFin Desk

നാട്ടിലെ BSNL സിം കാർഡ് ഇനി യുഎഇയിലും ഉപയോ​ഗിക്കാം, രാജ്യത്ത് ആദ്യം കേരളത്തിൽ
X

ഇന്ത്യയിൽ ഉപയോ​ഗിക്കുന്ന അതേ ബിഎസ്എൻഎൽ സിം കാർഡ് യുഎഇയിലും ഉപയോ​ഗിക്കാൻ അവസരം. നേരത്തെ, വിദേശത്തേയ്‌ക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഉപഭോക്താക്കൾ ഇന്റര്‍നാഷണല്‍ സിം കാര്‍ഡിലേക്ക് മാറേണ്ടിവരുന്ന സ്ഥിതിയാണ് ഒഴിവായത്. എന്നാൽ പുതിയ റീചാർജ് സവിശേഷത വന്നതോടെ കൈയിലുള്ള സിം കാർഡ് ഇൻ്റർനാഷണലായി മാറും.

167 രൂപ മുടക്കിയാൽ 90 ദിവസത്തേക്കും 57 രൂപ മുടക്കിയാൽ 30 ദിവസത്തേക്കുമായി റീചാർജ് ചെയ്താൽ സാധാരാണ ബിഎസ്എൻഎൽ സിം അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തനക്ഷമമാകും. കോൾ, ഡാറ്റ സേവനങ്ങൾ ലഭിക്കണമെങ്കിൽ അധിക ടോപ്പ്- അപ്പുകൾ ഉപയോ​ഗിച്ച് റീചാർജ് ചെയ്യണം. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലൊരു സംവിധാനം ഏർപ്പെടുത്തുന്നത്.

രാജ്യത്ത് ആദ്യമായി കേരള സര്‍ക്കിളിലാണ് ഇത്തരമൊരു പദ്ധതി ബി.എസ്.എന്‍.എല്‍. നടപ്പാക്കുന്നത്. മലയാളികള്‍ ഏറെയുള്ള രാജ്യമെന്നനിലയിലാണ് യുഎഇയ്‌ക്ക് പരിഗണന കിട്ടിയത്. ഭാവിയില്‍ മറ്റുരാജ്യങ്ങളിലും ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് ബിഎസ്എന്‍എല്‍ ഉദ്ദേശിക്കുന്നത്.