18 March 2025 3:14 PM IST
Summary
- ഇളവ് 60 ദിവസത്തില്‍ നിന്ന് 30 ദിവസമായി കുറയ്ക്കും
- ഇന്ത്യ ഉള്‍പ്പെടെ 93 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികരെ പുതിയ നയം ബാധിക്കും
വിസ ഇളവ് കാലം വെട്ടിച്ചുരുക്കി തായ്‌ലന്‍ഡ്. ഇളവ് 60 ദിവസത്തില്‍ നിന്ന് 30 ദിവസമായാണ് കുറയ്ക്കുന്നത്. നിയമവിരുദ്ധ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് നടപടി.
തായ്‌ലന്‍ഡ് ടൂറിസം മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യ ഉള്‍പ്പെടെ 93 രാജ്യങ്ങളില്‍ നിന്നുള്ള യാത്രികരെ പുതിയ വിസാ നയം ബാധിക്കും. അനധികൃത ജോലികളിലും ബിസിനസുകളിലും ഏര്‍പ്പെടുന്ന വിദേശികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് സംബന്ധിച്ച് തായ് ട്രാവല്‍ ഏജന്റ്സ് അസോസിയേഷന്‍, പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഈ നീക്കം.
തായ്‌ലന്‍ഡിന്റെ സമ്പദ് വ്യവസ്ഥയില്‍ ടൂറിസത്തിന് നിര്‍ണായക പങ്കാണുള്ളത്. വര്‍ഷം 4 കോടിയിലധികം വിദേശ സന്ദര്‍ശകരെ ആകര്‍ഷിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം. കണക്ക് പ്രകാരം തായ്‌ലന്‍ഡില്‍ മാര്‍ച്ച് വരെ 75ലക്ഷത്തിലധികം സഞ്ചാരികളാണ് എത്തിയത്. എത്തിയത്. വര്‍ഷം തോറും 4.4% വര്‍ദ്ധനവാണ് വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടാകുന്നത്.
പുതുക്കിയ വിസ-ഫ്രീ സ്റ്റേ നയം നടപ്പിലാക്കുന്ന തീയതി അധികാരികള്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും. എന്നാല്‍ നടപടി ടൂറിസത്തെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.