image

30 April 2024 11:30 AM GMT

Visa and Emigration

ഇന്ത്യന്‍ സറ്റുഡന്റ് വിസകള്‍ക്ക് മുന്‍ഗണന നല്‍കി യുഎസ്

MyFin Desk

indian student visa waiting, biden intervened directly
X

Summary

  • 2022-ല്‍, ഇന്ത്യയിലെ യുഎസ് കോണ്‍സുലര്‍ ടീം 1,40,000 വിദ്യാര്‍ത്ഥി വിസകള്‍ ആണ് സഅനുവദിച്ചത്
  • ഈ എണ്ണം ഇക്കുറി ഉയരുമെന്ന് വിലയിരുത്തപ്പെടുന്നു
  • വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും ഇഷ്ടകേന്ദ്രമായി യുഎസ് തുടരുന്നു


ഇന്ത്യയിലെ സ്റ്റുഡന്റ് വിസ അപേക്ഷകള്‍ക്ക് യുഎസ് എംബസിയും കോണ്‍സുലേറ്റുകളും മുന്‍ഗണന നല്‍കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കന്‍ സെന്ററില്‍ നടന്ന അഭിമുഖത്തില്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റിയാണ് ഇക്കാര്യം വിശദീകരിച്ചത്. വിസ കാത്തിരിപ്പ് സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദ്ദേശമാണ് ഇന്ത്യന്‍ സ്റ്റുഡന്റ് വിസകള്‍ക്ക് അനുകൂലമായത്.

'അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് ആ വിസ കാത്തിരിപ്പ് സമയം കുറയ്ക്കാന്‍ ഒരു അംബാസഡര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നത്,' അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം വിസ അപേക്ഷകളില്‍ വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയില്‍, കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ യുഎസില്‍ വിദ്യാഭ്യാസം ചെയ്യാന്‍ യുഎസ് മിഷന്‍ ശ്രമിക്കുന്നു.

2022-ല്‍, ഇന്ത്യയിലെ യുഎസ് കോണ്‍സുലര്‍ ടീം 1,40,000 വിദ്യാര്‍ത്ഥി വിസകള്‍ അനുവദിച്ചു. ഇത് മറ്റേതൊരു രാജ്യത്തേക്കാളും കൂടുതലാണ്. കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുഎസില്‍ അക്കാദമിക് അവസരങ്ങള്‍ തേടുന്നതിനാല്‍ ഈ റെക്കോര്‍ഡ് ബ്രേക്കിംഗ് എണ്ണം ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.

ഓക്സ്ഫോര്‍ഡ് ഇന്റര്‍നാഷണലിന്റെ സ്റ്റുഡന്റ് ഗ്ലോബല്‍ മൊബിലിറ്റി ഇന്‍ഡക്സ് (എസ്ജിഎംഐ) എന്ന സമീപകാല റിപ്പോര്‍ട്ട് അനുസരിച്ച് വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന 69 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെയും ഇഷ്ടകേന്ദ്രമായി യുഎസ് തുടരുന്നു. 54 ശതമാനവുമായി യുകെ രണ്ടാം സ്ഥാനത്തും കാനഡ മൂന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ നാലാമതുമാണ്.

സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 69% പേരും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മുന്‍ഗണനയുള്ള രാജ്യമായി യുഎസിന് വോട്ട് ചെയ്തു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും പ്രശസ്തമായ സര്‍വ്വകലാശാലകളുമാണ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു രാജ്യം തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാന കാരണം. ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വിദേശത്ത് വിദ്യാഭ്യാസം നേടാനുള്ള തീരുമാനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സ്വാധീനം ചെലുത്തുന്നത് രക്ഷിതാക്കളാണ്.

കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ വിദ്യാഭ്യാസത്തിനായി അമേരിക്കന്‍ സര്‍വ്വകലാശാലകള്‍ തിരഞ്ഞെടുക്കുന്നതിനാല്‍, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമായി തുടരുകയും, ഇരു രാജ്യങ്ങള്‍ക്കും പ്രയോജനപ്പെടുന്ന ദീര്‍ഘകാല ബന്ധം വളര്‍ത്തിയെടുക്കുകയും ചെയ്യുമെന്ന് അംബാസഡര്‍ ഗാര്‍സെറ്റി അഭിപ്രായപ്പെട്ടു.