4 March 2024 4:43 PM GMT
Summary
- ഉയർന്ന നിലവാരമുള്ള പ്രതിഭകൾക്കായി വിദേശ തൊഴിലാളികളുടെ ശമ്പള മാനദണ്ഡം ഉയർtത്തി സിംഗപ്പൂർ സർക്കാർ
വിദേശ തൊഴിലാളികളുടെ ശമ്പള പരിധി വർധിപ്പിച്ച് സിംഗപ്പൂർ സർക്കാർ. അടുത്ത വർഷം മുതൽ കമ്പനികൾക്ക് നിയമിക്കാവുന്ന വിദേശ എക്സിക്യൂട്ടീവുകൾക്കും പ്രൊഫഷണലുകൾക്കുമുള്ള ശമ്പള മാനദണ്ഡം സിംഗപ്പൂർ ഉയർത്താൻ ഒരുങ്ങുന്നതായി സർക്കാർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. അടുത്ത വർഷം ജനുവരി മുതൽ, സാധാരണയായി ഉയർന്ന ശമ്പളം നേടുന്ന പ്രൊഫഷണലുകൾക്കായി നീക്കിവച്ചിരിക്കുന്ന തൊഴിൽ പാസ്സുകൾ തേടുന്ന വിദേശികൾക്ക് നിലവിലെ S$5,000 ൽ നിന്ന് കുറഞ്ഞത് S$5,600 (US$4,170) പ്രതിമാസ ശമ്പളം നൽകണം. ധനകാര്യ മേഖലയിലുള്ളവർക്ക് യോഗ്യതാ ശമ്പളം $5,500 ൽ നിന്ന് $6,200 ആയി ഉയർത്തും. ഉയർന്ന കഴിവുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനും സിംഗപ്പൂരിലെ കമ്പനികളുടെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ നീക്കം.
ഉയർന്ന നിലവാരമുള്ള വിദഗ്ധരെ ഉറപ്പാക്കുക എന്നതും പ്രാദേശിക തൊഴിൽ അവസരങ്ങൾക്കായുള്ള മത്സരം സമനിലയിലാക്കുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം എന്ന് മാൻപവർ മന്ത്രാലയം അറിയിച്ചു. 2020 ൽ പകർച്ചവ്യാധി പടർന്നതിനുശേഷം, സിംഗപ്പൂരിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ശമ്പള പരിധി മൂന്ന് തവണ ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം നിലവിൽ വന്ന $4,500 ൽ നിന്ന് $5,000 ആക്കിയുള്ള വർധനയാണ് ഏറ്റവും ഒടുവിലത്തേത്.
അതേസമയം, വിദേശ തൊഴിലാളികളുടെ സാന്നിധ്യം തൊഴിലവസരങ്ങൾക്കായുള്ള മത്സരത്തെക്കുറിച്ച് പ്രാദേശിക ജനതയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ജൂൺ വരെ, ഏകദേശം 1.5 ദശലക്ഷം വിദേശ തൊഴിലാളികളിൽ 1,97,300 പേർ എംപ്ലോയ്‌മെന്റ് പാസ്സുകൾ വഹിച്ചിരുന്നു. സിംഗപ്പൂരിന്റെ ആകെ ജനസംഖ്യ 5.9 ദശലക്ഷമാണ്.