image

2 Dec 2024 12:24 PM GMT

Visa and Emigration

യുഎസിലേക്ക് ഇന്ത്യാക്കാരുടെ അനധികൃത കുടിയേറ്റം വര്‍ധിച്ചു

MyFin Desk

യുഎസിലേക്ക് ഇന്ത്യാക്കാരുടെ   അനധികൃത കുടിയേറ്റം വര്‍ധിച്ചു
X

Summary

  • യുഎസ്-കാനഡ അതിര്‍ത്തിയില്‍ ഈ വര്‍ഷം പിടിക്കപ്പെട്ടത് 43,764 ഇന്ത്യാക്കാര്‍
  • ഈ വര്‍ഷം യുഎസിലെത്തിയ ആകെ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 1,98,929


യുഎസിലേക്ക് ഇന്ത്യന്‍ പൗരന്മാരുടെ അനധികൃത കുടിയേറ്റം വര്‍ധിച്ചു. യുഎസ്-കാനഡ അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടത് 43,764 ഇന്ത്യന്‍ കുടിയേറ്റക്കാര്‍.

കാനഡയും അമേരിക്കയും തമ്മിലുള്ള അതിര്‍ത്തി വഴി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി യുഎസിലേക്കുള്ള ഇന്ത്യന്‍ പൗരന്മാരുടെ അനധികൃത കുടിയേറ്റം വര്‍ധിച്ചുവരികയാണ്. ഈ വര്‍ഷം വടക്കന്‍ അതിര്‍ത്തിയില്‍ പിടിക്കപ്പെട്ടത് 22% ഇന്ത്യന്‍ പൗരന്മാരാണെന്ന് യുഎസ് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനില്‍ നിന്നുള്ള ഡാറ്റ സൂചിപ്പിക്കുന്നു.

2022-ല്‍, 1,09,535 വ്യക്തികള്‍ അനധികൃതമായി യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ചു, ഇതില്‍ 16% ഇന്ത്യക്കാരാണ്. 2023-ല്‍ 1,89,402 പേര്‍ കടക്കാന്‍ ശ്രമിച്ചതോടെ എണ്ണം ഉയര്‍ന്നു. അതില്‍ 30,010 പേര്‍ ഇന്ത്യന്‍ പൗരന്മാരാണ്. ഈ വര്‍ഷം 43,764 ഇന്ത്യക്കാരാണ് അനധികൃതമായി യുഎസിലേക്ക് കടന്നത്. ഈ വര്‍ഷം യുഎസിലെത്തിയ ആകെ അനധികൃത കുടിയേറ്റക്കാര്‍ 1,98,929 ആണ്.

ലാറ്റിനമേരിക്കയില്‍ നിന്നും കരീബിയന്‍ ദ്വീപുകളില്‍ നിന്നുമുള്ള കുടിയേറ്റക്കാരെ അപേക്ഷിച്ച് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ കുറവാണെങ്കിലും കഴിഞ്ഞ നാല് വര്‍ഷത്തിനിടെ യുഎസ് അതിര്‍ത്തിയില്‍ ഏറ്റവും കൂടുതല്‍ പിടിക്കപ്പെട്ടത് ഇന്ത്യന്‍ പൗരന്മാരാണ്.