image

3 Oct 2024 12:43 PM GMT

Visa and Emigration

ന്യൂസിലാന്‍ഡ് വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു

MyFin Desk

ന്യൂസിലാന്‍ഡ് വിസ ഫീസ് കുത്തനെ വര്‍ധിപ്പിച്ചു
X

Summary

  • സുസ്ഥിരമായ ഇമിഗ്രേഷന്‍ സംവിധാനം വളര്‍ത്തിയെടുക്കുന്നതിനാണ് ഈ മാറ്റമെന്ന് അധികൃതര്‍
  • ഇതില്‍നിന്ന് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 563 മില്യണ്‍ ഡോളറിലധികം ലാഭമാണ് പ്രതീക്ഷിക്കുന്നത്


സുപ്രധാനമായ ഒരു നയമാറ്റത്തില്‍, ന്യൂസിലാന്‍ഡ് എല്ലാ വിഭാഗങ്ങളിലുമുള്ള വിസ ഫീസില്‍ വര്‍ധനവ് പ്രഖ്യാപിച്ചു. ഇത് ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഈ മാറ്റം രാജ്യത്തേക്ക് ജോലി, പഠനം അല്ലെങ്കില്‍ സന്ദര്‍ശക വിസ എന്നിവ തേടുന്ന ഇന്ത്യന്‍ അപേക്ഷകരെ പ്രത്യേകിച്ച് ബാധിക്കും.

നികുതിദായകരില്‍ നിന്ന് വിസ അപേക്ഷകര്‍ക്ക് സാമ്പത്തിക ബാധ്യത കൈമാറ്റം ചെയ്യുന്നതിലൂടെ കൂടുതല്‍ സുസ്ഥിരമായ ഇമിഗ്രേഷന്‍ സംവിധാനം വളര്‍ത്തിയെടുക്കാന്‍ പ്രഖ്യാപനം ലക്ഷ്യമിടുന്നു. ഇമിഗ്രേഷന്‍ മന്ത്രി എറിക്ക സ്റ്റാന്‍ഫോര്‍ഡ് ഈ ഷിഫ്റ്റിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.

പൊതു ഫണ്ടിംഗിനെ ആശ്രയിക്കുന്നത് ലഘൂകരിക്കുന്നതിനാണ് ഈ മാറ്റങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് അവര്‍ എടുത്തുപറഞ്ഞു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 563 മില്യണ്‍ ഡോളറിലധികം ലാഭം പ്രതീക്ഷിക്കുന്നു.

സ്റ്റുഡന്റ് വിസ അപേക്ഷകളിലാണ് ക്രമീകരണങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്, ഫീസ് ന്യൂസിലാന്‍ഡ് ഡോളര്‍188-ല്‍ നിന്ന് 300ഡോളറായി വര്‍ധിക്കും. കൂടാതെ, ടൂറിസ്റ്റ് വിസ ഫീസ് 119 ന്യൂസിലാന്‍ഡ് ഡോളറില്‍ നിന്ന് 188-ലേക്ക് ഉയരും. ഇത് ഇമിഗ്രേഷന്‍ മേഖലയിലെ വിശാലമായ സാമ്പത്തിക പുനഃക്രമീകരണത്തെ പ്രതിഫലിപ്പിക്കുന്നു.

ഓസ്ട്രേലിയ, യുണൈറ്റഡ് കിംഗ്ഡം എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ന്യൂസിലന്‍ഡിന്റെ വിസ ഫീസ് ഇപ്പോഴും താരതമ്യേന കുറവാണെന്ന് സ്റ്റാന്‍ഫോര്‍ഡ് അഭിപ്രായപ്പെട്ടു.

2023-ല്‍, ഇന്ത്യന്‍ പൗരന്മാര്‍ക്ക് 115,008 വിസകള്‍ ന്യൂസിലാന്‍ഡ് അംഗീകരിച്ചു. എന്നിരുന്നാലും, ഇന്ത്യന്‍ അപേക്ഷകര്‍ നിരസിക്കാനുള്ള നിരക്ക് 28% ആണ്, അതേസമയം പാക്കിസ്ഥാന്റെ നിരക്ക് 71% ആണ്.

മറുവശത്ത്, ഈ വര്‍ഷം ഏപ്രിലില്‍ ജോലിക്ക് യോഗ്യത നേടുന്നതിന് വിദേശികള്‍ പാലിക്കേണ്ട ഔപചാരികതകളും ആവശ്യകതകളും രാജ്യം ഉയര്‍ത്തിയിരുന്നു. ന്യൂസിലന്‍ഡിലേക്കുള്ള പ്രവേശനത്തിന് അനുയോജ്യരല്ലെന്ന് കരുതുന്ന കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കുകയായിരുന്നു ലക്ഷ്യം.

ഈ ആവശ്യകതകള്‍ക്ക് കീഴില്‍, ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം, പ്രവൃത്തിപരിചയം, നൈപുണ്യ മാനദണ്ഡങ്ങള്‍ എന്നിവ നിര്‍ബന്ധമാക്കി. തൊഴില്‍ വിസയില്‍ ഒരാള്‍ താമസിക്കുന്നതിന്റെ കാലാവധി അഞ്ചില്‍ നിന്ന് മൂന്നായി കുറയ്ക്കുകയും ചെയ്തിരുന്നു.