29 Oct 2024 11:39 AM GMT
ന്യൂസിലാന്‍ഡില്‍ വിദേശ തൊഴിലാളികളുടെ പങ്കാളികള്‍ക്ക് ഓപ്പണ്‍ വര്‍ക്ക് അവകാശം
MyFin Desk
Summary
- പുതിയ നിയമം കുടുംബങ്ങളെ ഒരുമിച്ച് നില്‍ക്കാന്‍ സഹായിക്കും
- ഡിസംബര്‍ 2 മുതല്‍ ആണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്
- നൈപുണ്യവും തൊഴില്‍ ദൗര്‍ലഭ്യവും നേരിടുന്ന മേഖലകളിലെ ഒഴിവുകള്‍ നികത്താന്‍ ഇത് ന്യൂസിലാന്‍ഡിനെ സഹായിക്കും
കുടിയേറ്റ തൊഴിലാളികളുടെ കൂടുതല്‍ പങ്കാളികള്‍ക്ക് ഓപ്പണ്‍ വര്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നതിന് ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തുന്നു. ഇത് അവരെ ഏത് തൊഴിലുടമയ്ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. ഇത് കുടുംബങ്ങളെ ഒരുമിച്ച് നില്‍ക്കാന്‍ സഹായിക്കും, കൂടാതെ നൈപുണ്യവും തൊഴില്‍ ദൗര്‍ലഭ്യവും നേരിടുന്ന മേഖലകളിലെ ഒഴിവുകള്‍ നികത്താന്‍ ന്യൂസിലാന്‍ഡിന് ആവശ്യമായ തൊഴിലാളികളെ ആകര്‍ഷിക്കുകയും നിലനിര്‍ത്തുകയും ചെയ്യും.
ഡിസംബര്‍ 2 മുതല്‍ ആണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്., ഉയര്‍ന്ന വൈദഗ്ധ്യമുള്ള റോളുകളില്‍ ജോലി ചെയ്യുന്ന അക്രഡിറ്റഡ് എംപ്ലോയര്‍ വര്‍ക്ക് വിസ ഉടമകളുടെ പങ്കാളികള്‍ക്ക് ഓപ്പണ്‍ വര്‍ക്ക് അവകാശങ്ങള്‍ അനുവദിക്കും. ശരാശരി വേതനത്തിന്റെ 80% എങ്കിലും നേടുന്നവരായിക്കണം ഇവര്‍. കൂടാതെ താഴ്ന്ന വൈദഗ്ധ്യമുള്ള റോളുകളില്‍ പ്രവര്‍ത്തിക്കുന്ന അക്രഡിറ്റഡ് എംപ്ലോയര്‍ വര്‍ക്ക് വിസ ഉടമകളുടെ പങ്കാളികള്‍ക്കും ഇതേ അവകാശങ്ങള്‍ ലഭ്യമാകും.
നിര്‍ദ്ദിഷ്ട ജോലികള്‍ക്കായി ഇതിനകം തൊഴില്‍ വിസ കൈവശമുള്ള ആളുകള്‍ക്ക് അവരുടെ വിസ വ്യവസ്ഥകളുടെ വ്യതിയാനത്തിന് അപേക്ഷിക്കാം.
വിസയുള്ളവരുടെ പങ്കാളികള്‍ക്ക് ന്യൂസിലാന്‍ഡില്‍ ജോലി ചെയ്യുന്നതിന് സഹായമാകുന്നതാണ് പുതിയ മാറ്റങ്ങള്‍.