11 April 2024 9:05 AM GMT
തൊഴില്‍തേടുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത; ഇമിഗ്രേഷന്‍ പരിഷ്‌ക്കാരങ്ങളുമായി ജപ്പാന്‍
MyFin Desk
Summary
- ജപ്പാന്‍ അവരുടെ റെസിഡന്‍സി സ്റ്റാറ്റസ് സിസ്റ്റവും പരിഷ്‌ക്കരിക്കും
- അഞ്ച് വര്‍ഷത്തെ വര്‍ക്കിംഗ് വിസ സംവിധാനവും ടോക്കിയോ അവതരിപ്പിക്കും
- തൊഴിലാളികള്‍ക്ക് സ്ഥിരമായ കുടിയേറ്റത്തിനുള്ള മാര്‍ഗവും സര്‍ക്കാര്‍ പരിഗണിക്കുന്നു
ഇമിഗ്രേഷന്‍ പരിഷ്‌ക്കരണവുമായി ജപ്പാന്‍. ഇന്ത്യയില്‍ നിന്നും തെക്കുകിഴക്കന്‍ ഏഷ്യയില്‍ നിന്നുമും വൈദഗ്ധ്യമുള്ള സാങ്കേതിക പ്രതിഭകളെ നിയമിക്കാനാണ് ടോക്കിയോ ലക്ഷ്യമിടുന്നത്. 2030-ഓടെ നേരിട്ടുള്ള വിദേശ നിക്ഷേപം 100 ട്രില്യണ്‍ യെന്‍ ആയി ഉയര്‍ത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് വിദഗ്ധരായ സാങ്കേതിക തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ജപ്പാന്‍ ലക്ഷ്യമിടുന്നത്.
നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുക, വിദഗ്ധരായ സാങ്കേതിക തൊഴിലാളികളെ സുരക്ഷിതമാക്കുക, വിദേശ കമ്പനികളുമായുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക, ഗാര്‍ഹിക ബിസിനസ്സും ജീവിത അന്തരീക്ഷവും മെച്ചപ്പെടുത്തുക തുടങ്ങിയവ ഇമിഗ്രേഷന്‍ നയത്തിന്റെ പ്രധാന ഹൈലറ്റുകളാണ്.
ഇത് സുഗമമാക്കുന്നതിന്, തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഇന്ത്യയിലെയും ടെക് പ്രൊഫഷണലുകള്‍ക്ക് രാജ്യത്ത് ജോലി ചെയ്യുന്നതിനുള്ള പ്രക്രിയ ലളിതമാക്കുന്നതിന് ജപ്പാന്‍ അതിന്റെ റെസിഡന്‍സി സ്റ്റാറ്റസ് സിസ്റ്റം പരിഷ്‌കരിക്കുന്നത് പരിഗണിക്കുന്നു. വിദേശ കമ്പനികളെ സഹായിക്കുന്നതിന് ബിസിനസ് സ്ഥാപന നടപടിക്രമങ്ങള്‍ ഇംഗ്ലീഷില്‍ നടത്താന്‍ അനുവദിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നു.
''ഞങ്ങള്‍ മുന്‍ഗണന പ്രശ്നങ്ങള്‍ കണ്ടെത്തി, ജപ്പാനിലെ നേരിട്ടുള്ള നിക്ഷേപത്തിന്റെ 100 ട്രില്യണ്‍ യെന്‍ ബാലന്‍സ് എത്തുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തും'' ക്യാബിനറ്റ് ഓഫീസിലെ ഡെപ്യൂട്ടി മന്ത്രി തത്സുനോരി ഇബയാഷി മാധ്യമങ്ങളോട് പറഞ്ഞു.
തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിനായി ജപ്പാന്‍ പുതിയ അഞ്ച് വര്‍ഷത്തെ വര്‍ക്കിംഗ് വിസ സംവിധാനവും അവതരിപ്പിക്കുന്നു. പുതിയ സ്പെസിഫൈഡ് സ്‌കില്‍സ് വിസ, കൃഷി, നഴ്സിംഗ് കെയര്‍, കണ്‍സ്ട്രക്ഷന്‍, മാനുഫാക്ചറിംഗ് തുടങ്ങിയ നിയുക്ത മേഖലകളില്‍ ജോലി ചെയ്യുന്നതിന് താഴ്ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ ജപ്പാനിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കും.
പുതിയ വിസ സമ്പ്രദായം, വിദേശ തൊഴിലാളികളുടെ പ്രവേശനത്തിനും ജോലിക്കുമായി കൂടുതല്‍ സുതാര്യവും ഉയര്‍ന്നതുമായ സംവിധാനം വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ തൊഴിലാളികള്‍ക്ക് സ്ഥിരമായ കുടിയേറ്റത്തിനുള്ള മാര്‍ഗവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. വിപുലമായ വൈദഗ്ധ്യമുള്ളവര്‍ക്ക് അവരുടെ സ്റ്റാറ്റസ് ദീര്‍ഘകാല റെസിഡന്‍സി വിസയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാം.