image

29 Nov 2024 6:42 AM GMT

Visa and Emigration

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ ഫീസ്; വര്‍ധനയില്‍ ഇന്ത്യക്ക് ആശങ്ക

MyFin Desk

india concerned over increase in australian student visa fees
X

Summary

  • ഫീസ് വര്‍ധന ഏറ്റവുമധികം ബാധിക്കുന്നത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ
  • അന്താരാഷ്ട്ര സ്റ്റുഡന്റ് വിസകളുടെ ഫീസ് 2024 ജൂലൈ 1 മുതലാണ് ഓസ്‌ട്രേലിയ വര്‍ധിപ്പിച്ചത്
  • വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ ഇതിനകം ഓസ്ട്രേലിയന്‍ അധികൃതരെ സമീപിച്ചിട്ടുണ്ട്


സ്റ്റുഡന്റ് വിസ ഫീസ് വര്‍ധിപ്പിച്ച ഓസ്ട്രേലിയയുടെ തീരുമാനത്തില്‍ ഇന്ത്യക്ക് ആശങ്ക പ്രകടിപ്പിച്ചു. ഫീസില്‍ 100 ശതമാനത്തിലധികം വര്‍ധനയാണ് വരുത്തിയത്. ഇത് ഓസ്‌ട്രേലിയയില്‍ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെയ്ക്കുമെന്ന് സര്‍ക്കാര്‍ വിശേഷിപ്പിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സ്റ്റുഡന്റ് വിസകളുടെ ഫീസ് 2024 ജൂലൈ 1 മുതല്‍ 710ഓസ്‌ട്രേലിയന്‍ ഡോളറില്‍ നിന്ന് 1600സ ആയാണ് വര്‍ധിപ്പിച്ചത്. ഈ കുത്തനെയുള്ള വര്‍ധനവ് വിമര്‍ശനത്തിന് ഇടയാക്കി. പത്യേകിച്ച് ഇന്ത്യയില്‍ നിന്ന്, ഓസ്ട്രേലിയന്‍ സര്‍വ്വകലാശാലകളിലേക്ക് പ്രതിവര്‍ഷം ഗണ്യമായ എണ്ണം വിദ്യാര്‍ത്ഥികളെ സംഭാവന ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.

ഫീസ് വര്‍ധന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക വെല്ലുവിളികള്‍ സൃഷ്ടിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് രാജ്യസഭയില്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട മറ്റ് ആശങ്കകള്‍ക്കൊപ്പം ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇതിനകം ഓസ്ട്രേലിയന്‍ അധികൃതരെ സമീപിച്ചിട്ടുണ്ടെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.

ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഓസ്ട്രേലിയയുമായുള്ള വിദ്യാഭ്യാസ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഇന്ത്യ ഊന്നിപ്പറയുന്നു. വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഓസ്ട്രേലിയയുമായി തുടര്‍ച്ചയായി സര്‍ക്കാര്‍ ഇടപഴകുകയാണ്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുള്ള പരിഹാരങ്ങള്‍ തേടുന്നതിന് സജീവമായി ശ്രമിക്കുന്നതായുംമന്ത്രാലയം വിശദമാക്കി.

ഓസ്ട്രേലിയയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ രണ്ടാമത്തെ വലിയ ഗ്രൂപ്പായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഈ ഫീസ് വര്‍ധനവ് കാര്യമായി ബാധിച്ചു.

സര്‍ക്കാര്‍ കൊണ്ടുവന്ന ഈ മാറ്റങ്ങളില്‍, താത്കാലിക ഗ്രാജ്വേറ്റ്, വിസിറ്റര്‍, മാരിടൈം ക്രൂ വിസയിലുള്ളവര്‍ ഉള്‍പ്പെടെയുള്ള താല്‍ക്കാലിക വിസ ഉടമകള്‍ക്ക് ഓസ്ട്രേലിയയില്‍ താമസിക്കുമ്പോള്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ല. ഇത് നിലവില്‍ രാജ്യത്തുള്ള നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നു.

യഥാര്‍ത്ഥ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ വിസ അനുവദിക്കൂ എന്ന് ഉറപ്പുവരുത്തുകയും അതുവഴി രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ നടപടികള്‍.