24 March 2025 2:54 PM IST
Summary
- ആമസോണ്‍ മുതല്‍ ടെസ്ല വരെയുള്ള മുന്‍നിര കമ്പനികള്‍ കുടിയേറ്റക്കാരെ നിയമിക്കാന്‍ രംഗത്ത്
- ആമസോണിനാണ് ഏറ്റവും കൂടുതല്‍ എച്ച്-1ബി അംഗീകാരങ്ങള്‍ ലഭിച്ചത്
അമേരിക്കന്‍ എച്ച് -1ബി വിസകള്‍ക്കുള്ള പ്രാരംഭ രജിസ്ട്രേഷന്‍ ഇന്ന് അവസാനിച്ചു. ആമസോണ്‍ മുതല്‍ ടെസ്ല വരെയുള്ള മുന്‍നിര കമ്പനികള്‍ കുടിയേറ്റക്കാരെ നിയമിക്കാന്‍ താല്‍പര്യം കാണിക്കുന്നുണ്ട്
പ്രത്യേക മേഖലകളില്‍ വിദഗധരായ വിദേശ പൗരന്മാരെ നിയമിക്കാന്‍ യുഎസ് തൊഴിലുടമകള്‍ ഉപയോഗിക്കുന്നതാണ് എച്ച് -1ബി വിസ. ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കിടയില്‍ ഇത് ജനപ്രിയമാണ്.
യുഎസ് ഗവണ്‍മെന്റ് ഡാറ്റ പ്രകാരം, 2025 ല്‍, ആമസോണിനാണ് ഏറ്റവും കൂടുതല്‍ എച്ച്-1ബി അംഗീകാരങ്ങള്‍ ലഭിച്ചത് - 9,265 എണ്ണം. 6,321 അംഗീകാരങ്ങളുമായി
കോഗ്നിസന്റ് ടെക്നോളജിയാണ്, തൊട്ടുപിന്നില്‍. 5,364 എണ്ണവുമായി ഗൂഗിളും മൂന്നാമതെത്തി. മെറ്റയ്ക്ക് 4,844 ഉം മൈക്രോസോഫ്റ്റിന് 4,725 ഉം ആപ്പിളിന് 3,873 ഉം അംഗീകാരങ്ങള്‍ ലഭിച്ചു.
ഇന്ത്യ ആസ്ഥാനമായുള്ള കമ്പനികളില്‍, 2024 ല്‍ 8,140 എച്ച് 1ബി വിസ അംഗീകാരങ്ങളുമായി ഇന്‍ഫോസിസ് മുന്നിലെത്തി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് 5,274 എണ്ണവുമായി തൊട്ടുപിന്നില്‍. എച്ച്സിഎല്‍ അമേരിക്ക, വിപ്രോ, ടെക് മഹീന്ദ്ര എന്നിവയും പട്ടികയില്‍ ഇടം നേടി.
2024ല്‍ എച്ച്1 ബി വിസ ലഭിച്ച ഇന്ത്യന്‍ പൗരന്മാരുടെ എണ്ണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ യുഎസ് കുടിയേറ്റ വകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 2023 ല്‍ എല്ലാ എച്ച് 1ബി വിസകളിലും 78% ഇന്ത്യക്കാരായിരുന്നു.