image

30 Sep 2024 12:35 PM GMT

Visa and Emigration

വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ വന്‍ മാറ്റങ്ങളുമായി കാനഡ

MyFin Desk

വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍   വന്‍ മാറ്റങ്ങളുമായി കാനഡ
X

Summary

  • അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, വിദേശ തൊഴിലാളികള്‍, സ്ഥിര താമസക്കാര്‍ എന്നിവരെ പുതിയ നയം ദോഷകരമായി ബാധിക്കും
  • സമീപ വര്‍ഷങ്ങളില്‍ താല്‍ക്കാലിക താമസക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്
  • ഇതാണ് പുതിയ നയം കൊണ്ടുവരാനുള്ള കാരണം


നവംബര്‍ ഒന്ന് മുതല്‍ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ വന്‍ മാറ്റങ്ങളുമായി കാനഡ; ഇന്ത്യയില്‍ നിന്ന് കാനഡയിലേക്ക് കുടിയേറുന്നവര്‍ക്ക് ഇത് തിരിച്ചടിയാകും.

കാനഡയിലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഇമിഗ്രേഷന്‍ സംവിധാനത്തില്‍ മാറ്റം കൊണ്ടുവരുന്നത്.

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍, വിദേശ തൊഴിലാളികള്‍, സ്ഥിര താമസക്കാര്‍ എന്നിവരെയാണ് ഇത് ദോഷകരമായി ബാധിക്കും. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെയും താത്കാലിക വിദേശ തൊഴിലാളികളുടെയും വര്‍ധനവ് കാരണം കാനഡയില്‍ സമീപ വര്‍ഷങ്ങളില്‍ താല്‍ക്കാലിക താമസക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അതിനാലാണ് കാനഡ സര്‍ക്കാര്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുള്ള ഏറ്റവും പുതിയ ഇമിഗ്രേഷന്‍ ലെവല്‍ പ്ലാന്‍ പ്രഖ്യാപിക്കുന്നത്.

വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നവര്‍ക്ക് ഫ്രഞ്ചിലോ ഇംഗ്ലീഷിലോ മിനിമം ഭാഷാ പ്രാവീണ്യം ഉണ്ടായിരിക്കണം.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കര്‍ശനമായ നിയമങ്ങളിലൂടെ പോസ്റ്റ് ഗ്രാഡ്വേറ്റ് വര്‍ക്ക് പെര്‍മിറ്റുകളുടെ എണ്ണം 1.75 ലക്ഷം കുറയ്ക്കാനാണ് കനേഡിയന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.