image

10 Jan 2024 10:31 AM GMT

NRI

വിവിധ റിയാൽ നോട്ടുകൾ അസാധുവാക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ

MyFin Desk

oman has demonetized various riyal notes
X

Summary

  • ഈ റിയാൽ നോട്ടുകൾ ഇനി നിയമപരമല്ല
  • കാലയളവ് കഴിയുന്നത് വരെ നോട്ടുകൾ സ്വീകരിക്കും
  • നോട്ടുകൾ ബാങ്കുകളിൽ മാറ്റി എടുക്കണം


ഒമാനിൽ നിലവിലുള്ള ഏതാനും റിയാൽ നോട്ടുകൾ പ്രചാരണത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചതായി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ അറിയിച്ചു. 2024 ജനുവരിയിൽ മുതൽ 360 ദിവസങ്ങൾക്കുള്ളിൽ ആണ് പിൻവലിക്കൽ നടപടി പൂർത്തിയാക്കുക. ഈ നോട്ടുകൾ ഇപ്പോൾ കൈവശമുള്ളവർ ഈ കാലയളവിനുള്ളിൽ ബാങ്കുകളിൽ മാറ്റി എടുക്കണം.

പിൻവലിക്കുന്ന ബാങ്ക് നോട്ടുകൾ:

1995 നവംബറിൽ സിബിഒ പുറത്തിറക്കിയ 1500 ബൈസ, 200 ബൈസ, 100 ബൈസ നോട്ടുകൾ.

2000 നവംബറിൽ പുറത്തിറക്കിയ 50 ഒമാൻ റിയാൽ, 20 റിയാൽ, 10 റിയാൽ, 5 റിയാൽ നോട്ടുകൾ.

2005-ൽ പുറത്തിറക്കിയ 1 റിയാൽ സ്മരണ നോട്ട്.

2010-ൽ പുറത്തിറക്കിയ 20 റിയാൽ സ്മരണ നോട്ട്.

2011-2012 കാലഘട്ടത്തിൽ പുറത്തിറക്കിയ 50 റിയാൽ, 10 റിയാൽ, 5 റിയാൽ നോട്ടുകൾ.

2015 ൽ പുറത്തിറക്കിയ 1 റിയാൽ സ്മരണ നോട്ട്.

2019 ൽ പുറത്തിറക്കിയ 50 റിയാൽ നോട്ട്.

പ്രസ്തുത കറൻസി നോട്ടുകൾ ഇനി നിയമപരമായ അംഗീകരിക്കില്ല. ഒമാനിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളും, ധനകാര്യ സ്ഥാപനങ്ങളും, ചില്ലറ വ്യാപാരികളും ഈ കാലയളവിൽ ഈ ബാങ്ക് നോട്ടുകൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഈ ബാങ്ക് നോട്ടുകൾ വിനിമയത്തിൽ ഇല്ലാതാകുമെന്നും കൈമാറ്റത്തിനായി വ്യക്തമാക്കിയ കാലയളവ് അവസാനിച്ചതിന് ശേഷം അവയ്ക്ക് നിയമപരമായ മൂല്യം ഉണ്ടാകില്ലെന്നും സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ ഒരു ഓൺലൈൻ അറിയിപ്പിൽ പറഞ്ഞു.