image

26 March 2024 9:20 AM

NRI

വിദേശ ഇന്ത്യാക്കാർക്ക് ഗിഫ്റ്റ് സിറ്റിയിൽ ഡിജിറ്റൽ എഫ് ഡിയുമായി ആക്സിസ് ബാങ്ക്

MyFin Desk

വിദേശ ഇന്ത്യാക്കാർക്ക് ഗിഫ്റ്റ് സിറ്റിയിൽ  ഡിജിറ്റൽ എഫ് ഡിയുമായി ആക്സിസ് ബാങ്ക്
X

Summary

  • പുതിയ ഡിജിറ്റൽ എഫ് ഡി നിക്ഷേപ സംവിധാനം പൂർണ്ണമായും ഡിജിറ്റലും പേപ്പർ രഹിതവുമാണ്
  • എൻആർഐകൾക്ക് മികച്ച നിക്ഷേപാവസരങ്ങളിലൊന്നാണ് നൽകുന്നതെന്ന് ആക്സിസ് ബാങ്ക്


ആക്സിസ് ബാങ്ക്, ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) എൻആർഐ ഉപഭോക്താക്കൾക്കായി യുഎസ് സ്ഥിര നിക്ഷേപം (എഫ് ഡി) ഡിജിറ്റലായി ആരംഭിക്കുന്നതിനുള്ള സംവിധാനം പ്രഖ്യാപിച്ചു. ഇതോടെ, ഗിഫ്റ്റ് സിറ്റി നിക്ഷേപങ്ങൾക്കായി ഡിജിറ്റൽ സേവനം നൽകുന്ന ആദ്യത്തെ ബാങ്കായി ആക്സിസ് മാറി.

ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനായ 'ഓപ്പൺ ബൈ ആക്സിസ് ബാങ്ക്' വഴി ഇനി എൻആർഐ ഉപഭോക്താക്കൾക്ക് ഗിഫ്റ്റ് സിറ്റിയിൽ യുഎസ് ഡോളർ ഫിക്സഡ് ഡിപ്പോസിറ്റ് ആരംഭിക്കാം.

ഈ പുതിയ സംവിധാനം പൂർണ്ണമായും ഡിജിറ്റലും പേപ്പർ രഹിതവുമാണ്. ഇതോടെ, എൻആർഐ ഉപഭോക്താക്കൾക്ക് ഡോക്യുമെന്റുകൾ സമർപ്പിക്കേണ്ട ആവശ്യമില്ലാതാകുന്നു. കൂടാതെ യുഎസ് സ്ഥിര നിക്ഷേപം ബുക്ക് ചെയ്യുന്ന പ്രക്രിയ ലളിതമാക്കുന്നു. എവിടെ നിന്നും ഏത് സമയത്തും എളുപ്പത്തിൽ എഫ് ഡി അക്കൗണ്ട് തുറക്കാനും ഡിജിറ്റലായി ട്രാക്കുചെയ്യാനും, മാനേജ് ചെയ്യാനും സാധിക്കും.

ആകർഷകമായ പലിശ നിരക്കുകളോടെ, എൻആർഐകൾക്ക് മികച്ച നിക്ഷേപാവസരങ്ങളിലൊന്നാണ് നൽകുന്നതെന്ന് ആക്സിസ് ബാങ്ക് പറഞ്ഞു. ഏഴു ദിവസം മുതൽ പത്തു വർഷം വരെയുള്ള വിപുലമായ നിക്ഷേപ കാലാവധികളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ആക്സിസ് ബാങ്ക് മൊബൈൽ ആപ്ലിക്കേഷൻ വഴി ഭാഗികമായോ പൂർണ്ണമായോ നിക്ഷേപം പിൻവലിക്കാനും അവസരമുണ്ട്.