image

27 Sep 2023 9:30 AM GMT

Norka

പ്രവാസി നിക്ഷേപ സംഗമം നവംബറില്‍ എറണാകുളത്ത് നടക്കും

Kochi Bureau

expatriate investment meet held in ernakulam in november
X

Summary

  • പരിപാടി നടക്കുന്ന തിയതി തീരുമാനമായിട്ടില്ല


പ്രവാസി സംരംഭകര്‍ക്കായുളള നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്‌സി) ആഭിമുഖ്യത്തില്‍ 'പ്രവാസി നിക്ഷേപ സംഗമം 2023' നവംബറില്‍ എറണാകുളത്ത് സംഘടിപ്പിക്കുന്നു. തിയതിയും വേദിയും പിന്നീട് അറിയിക്കും. കേരളത്തില്‍ നിക്ഷേപം നടത്തുന്നതിന് താല്‍പര്യമുള്ള പ്രവാസി കേരളീയര്‍ക്ക് ഒരു വേദി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് നിക്ഷേപ സംഗമം. സംരംഭകര്‍ക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇത് വഴി അവസരമുണ്ടാകും.

ആവശ്യമായ നിക്ഷേപം ലഭ്യമാകാത്തതിനാല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിയാത്തവര്‍ക്ക് ബിസിനസ്സ് ആശയം നിക്ഷേപകര്‍ക്ക് മുന്‍പാകെ അവതരിപ്പിക്കാനും സംഗമത്തില്‍ അവസരമുണ്ട്.

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള നിക്ഷേപകരും സംരംഭകരും ഒക്ടോബര്‍ 15 നു മുന്‍പായി എന്‍ബിഎഫ്‌സിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഇതിനായി 04712770534, 8592958677 എന്നീ നമ്പറുകളിലോ, nbfc.norka@kerala.gov.in, nbfc.coordinator@gmail.com ഇമെയിലുകളിലോ ബന്ധപ്പെടാം. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററിലാണ് നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍ബിഎഫ്‌സി) പ്രവര്‍ത്തിവരുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യക്ക് അകത്ത്) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം.