image

12 Sep 2023 10:12 AM GMT

Norka

യുകെയിലേക്ക് നോർക്ക നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു

MyFin Desk

യുകെയിലേക്ക്  നോർക്ക നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നു
X

യുകെ യിലെ ആരോഗ്യ മേഖലയിലേക്ക് നഴ്സ്മാരേയും ഓപ്പറേഷണൽ ഡിപ്പാർട്മെൻറ് പ്രാക്റ്റീഷണർമാരേയും നോർക്ക റിക്രൂട്ട് ചെയ്യുന്നു.

ഓപ്പറേഷണൽ ഡിപ്പാർട്മെൻറ് പ്രാക്റ്റീഷണർ

2023 ഒക്ടോബര് 14 ന് കൊച്ചിയിൽ നടക്കുന്ന അഭിമുഖങ്ങളിൽ യുകെ യിൽ നിന്നുള്ള പ്രതിധികളും പങ്കെടുക്കും. അനസ്തേഷ്യ ടെക്നോളോജിസ്റ്റ് ബിരുദം (ബി എസ് സി ) അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആന്‍ഡ് അനസ്തേഷ്യ ടെക്നോളജിസ്‌റ്റോ വിദ്യാഭ്യാസവും എച്ച് സി പി സി രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. കൂടാതെ കറന്റ് എക്സ്പീരിയൻസ് ഓപ്പറേഷൻ ഡിപ്പാർട്ട്മെന്റ് ടെക്നിഷ്യൻ തസ്തികയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, ഇംഗ്ലീഷ്ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന ഐഇഎൽ ടിഎസ്/ഒഇടി യു കെ സ്കോറുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. നിലവിൽ ഒ ഇ ടി /ഐഇഎൽടിഎസ് യു കെ സ്കോർ നേടാത്തവർ തെരെഞ്ഞെടുക്കപ്പെടുകയാണെങ്കിൽ പ്രസ്തുത യോഗ്യത നേടേണ്ടതാണ്.

ആർക്കും അവസരപ്പെരുമഴ

2023 ഒക്ടോബറിൽ കൊച്ചിയിലും മംഗളൂരുവിലുമായി നടക്കുന്ന റിക്രൂട്ട്മെന്റിലേക്ക് നഴ്സിംഗ് പ്രഫഷണലുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. കാലതാമസവും ഇടനിലക്കാരെയും ഒഴിവാക്കി ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് സുതാര്യമായ തൊഴിൽ കുടിയേറ്റത്തിനായി അവസരമൊരുക്കുകയാണ് ഈ ഡ്രൈവ് ലക്‌ഷ്യം വയ്ക്കുന്നത്

നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ വിദ്യാഭ്യാസ യോഗ്യതയും ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം തെളിയിക്കുന്ന ഐ ഇ എൽ ടി എസ് /ഒ ഇ ടി യു കെ സ്കോറുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. നഴ്സുമാരുടെ അഭിമുഖം 2023 ഒക്ടോബർ 10 ,11,13,14 ,20,21 തീയതികളിൽ കൊച്ചിയിലും 17,18 ന് മംഗളുരുവിലും നടക്കും.

വിശദ വിവരങ്ങൾക്ക് www.norkaroots.org . www.nifi norkaroots.org എന്ന വെബ്സൈറ്റുകളിൽ ലഭിക്കും. സംശയ നിവാരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ18004253939 (ഇന്ത്യയിൽ)​ +91 8802012345 (വിദേശത്ത്,​ മിസ്ഡ്‌കോൾ സൗകര്യം) ബന്ധപ്പെടുക.