18 Oct 2023 5:00 PM GMT
Summary
പ്രവാസി ഭദ്രത പദ്ധതിയിലൂടെ 2 ലക്ഷം വരെ വായ്പ ലഭിക്കും
പ്രവാസി ജീവിതം അവസാനിപ്പിച്ചു തിരികെയെത്തിയവർക്കും കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികളുടെയും ക്ഷേമത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രവാസി ഭദ്രത പദ്ധതി തുടരാൻ സർക്കാർ തീരുമാനം
കുടുംബശ്രീ മുഖേന ചെറിയ സംരംഭങ്ങള്‍ തുടങ്ങുന്നതിന് നാനോ എന്റര്‍പ്രൈസസ് അസിസ്റ്റന്‍സ് പദ്ധതിക്ക് പ്രവാസി ഭദ്രതാ പേള്‍ എന്ന സ്‌കീം കൂടി ആരംഭിച്ചിട്ടുണ്ട് . കുടുംബശ്രീ വഴിയാണ് വായ്പക്കായി അപേക്ഷിക്കേണ്ടത്. രണ്ട് ലക്ഷം വരെ പലിശയില്ലാത്ത വായ്പകള്‍ ലഭിക്കും.
കേരള ബാങ്ക്, കെഎസ്എഫ്ഇ വഴി സാമ്പത്തിക സഹായത്തോടെ മൈക്രോ എന്റര്‍പ്രൈസസ് പദ്ധതികളും തുടങ്ങാം. അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് കെഎസ്എഫ്ഇയുടെയും കേരള ബാങ്കിന്റെയും ബ്രാഞ്ചുകളെയാണ് സമീപിക്കേണ്ടത്. കെഎസ്ഐഡിസി മുഖേന വലിയ സംരംഭങ്ങള്‍ക്ക് പ്രവാസി ഭദ്രതാ മെഗാ സ്‌കീമിലും പ്രവാസികള്‍ക്ക് അപേക്ഷിക്കാം.
കെഎസ്ഐഡിസിയെയാണ് ഇതിന് സമീപിക്കേണ്ടത്. ഈ പദ്ധതികള്‍ വഴി സഹായം നല്‍കുന്നതിന് 50 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരുന്നത്. ഈ പദ്ധതികളുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്നത് നോര്‍ക്കയാണ്.
വലിയ സ്വീകാര്യതയാണ് പ്രവാസി ഭദ്രത സ്കീമിന് ലഭിച്ച്ത. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പ്രവാസി ഭദ്രത പദ്ധിയിലൂടെ 5010 പുതുസംരംഭങ്ങള്‍ കേരളത്തില്‍ ആരംഭിച്ചു എന്നത് ഏറെ ആവേശകരമാണ്.