image

9 Feb 2024 9:48 AM GMT

Middle East

ലോകസർക്കാർ ഉച്ചകോടി ദുബായിൽ; മോദിയും ഷാരുഖ് ഖാനും പങ്കെടുക്കും

MyFin Desk

At the World Government Summit in Dubai, Modi and Shah Rukh Khan will attend
X

Summary

  • 5-ലധികം രാഷ്ട്രത്തലവന്മാർ,120 ഗവൺമെന്റ് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും
  • ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം
  • ഫെബ്രു. 13-ന് അബുദാബിയിൽ നടക്കുന്ന അഹ്ലാൻ (ഹലോ) മോദിയിലും പ്രധാനമന്ത്രി പ്രസംഗിക്കും


11-ാമത് വേൾഡ് ഗവണ്മെന്റ് സുമിറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാന അതിഥിയായി പങ്കെടുക്കും. ലോക ഗവണ്മെന്റ് ഉച്ചകോടി തിങ്കളാഴ്ച ഫെബ്രുവരി 12 മുതൽ ബുധനാഴ്ച 14 വരെ ദുബായിൽ വെച്ച് നടക്കും.

ഉച്ചകോടിയിൽ ബുധനാഴ്ച ഉച്ചയ്ക്ക് 12:35 ന് മോദി മുഖ്യപ്രഭാഷണം നടത്തും. 2018ന് ശേഷം രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രി ഉച്ചകോടിയിൽ പ്രസംഗിക്കുന്നത്. ലോക നേതാക്കൾ, നയരൂപകർ, വിദഗ്ധർ എന്നിവരെ ഒന്നിപ്പിച്ച് ആഗോള പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനുമാണ് ഉച്ചകോടി ലക്ഷ്യമിടുന്നത്.

ഭാവി സർക്കാരുകളെ രൂപപ്പെടുത്തുക എന്നതാണ് ഈ വർഷത്തെ ഉച്ചകോടിയുടെ പ്രമേയം. നൂതനമായ പരിഹാരങ്ങൾ തിരിച്ചറിയാൻ സർക്കാരുകളെ പ്രാപ്തരാക്കുക, ഭാവിയിലെ വെല്ലുവിളികൾക്കായി അടുത്ത തലമുറയിലെ ഗവൺമെൻ്റുകളെ പ്രചോദിപ്പിക്കുക, ശാക്തീകരിക്കുക എന്നതാണ് ഉച്ചകോടിയുടെ പ്രധാന അജണ്ട.

ലോക സർക്കാർ ഉച്ചകോടിക്ക് തുടക്കം കുറിക്കുന്നതോടെ ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 25-ലധികം രാഷ്ട്രത്തലവന്മാർ,120 ഗവൺമെന്റ് പ്രതിനിധികൾ, 85-ലധികം അന്താരാഷ്ട്ര-പ്രാദേശിക സംഘടനകൾ, ചിന്തകർ, വിദഗ്ധർ എന്നിവർ തിങ്കളാഴ്ച ദുബായിൽ ഒത്തുകൂടും.

അതെസമയം ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഫെബ്രുവരി 14-ന് ബുധനാഴ്ച രാവിലെ 10:35 ന് സദസ്സുമായി സംവദിക്കും. ഇന്ത്യയിൽ നിന്ന് ആദ്യമായാണ് ഒരു സിനിമാതാരം ലോക സർക്കാർ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.

ഇന്ത്യയ്ക്ക് പുറമെ ഖത്തർ, തുർക്കി എന്നിവയാണ് ഈ വർഷത്തെ അതിഥി രാജ്യങ്ങൾ. ഈ രാജ്യങ്ങളിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനം, സാമ്പത്തിക അസമത്വം, സാങ്കേതികവിദ്യയുടെ പുരോഗതി, ഭീകരത തുടങ്ങിയ പ്രധാന ആഗോള വെല്ലുവിളികൾ എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് ലോക നേതാക്കൾ ചർച്ച ചെയ്യും.

പ്രധാന വിഷയങ്ങളിൽ 15 ആഗോള ഫോറങ്ങൾ നടക്കും. 200 ലധികം പ്രമുഖ പ്രഭാഷകർ, 300 ലധികം മന്ത്രിമാർ ഈ ഫോറങ്ങളിൽ പങ്കെടുക്കും. സർക്കാർ ത്വരിതപ്പെടുത്തലും പരിവർത്തനവും, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസും അടുത്ത അതിർത്തികളും, വികസനവും ഭാവി സമ്പദ്‌വ്യവസ്ഥയും പുനർനിർമ്മിക്കുന്നു, ഭാവി സമൂഹങ്ങളും വിദ്യാഭ്യാസവും, സുസ്ഥിരതയും പുതിയ ഗ്ലോബൽ ഷിഫ്റ്റുകളും, നഗരവൽക്കരണവും ആഗോള ആരോഗ്യ മുൻഗണനകളും എന്നീ മനുഷ്യരാശിക്ക് മെച്ചപ്പെട്ട ഭാവി രൂപപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആറു പ്രധാന തീമുകൾ ഹൈലൈറ്റ് ചെയ്യുകയും ചെയ്യും.

ഫെബ്രുവരി 13-ന് അബുദാബിയിൽ നടക്കുന്ന മഹാ പ്രവാസി പരിപാടിയായ "അഹ്ലാൻ (ഹലോ) മോദി"യിലും പ്രധാനമന്ത്രി പ്രസംഗിക്കും. മാഡിസൺ സ്ക്വയർ ഗാർഡനിൽ 2014-ൽ നടന്ന പരിപാടിയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രവാസി സംഗമമാണിത്. 35 ലക്ഷത്തിലധികം യുഎഇയിലെ വലിയ ഇന്ത്യൻ സമൂഹത്തിന് മുന്നിലാണ് പ്രധാനമന്ത്രി പ്രസംഗിക്കുക.