image

23 May 2023 3:33 PM GMT

Middle East

യുഇയില്‍ വിസാ കാലാവധി മൂന്നു വര്‍ഷമാക്കി

MyFin Desk

visa duration uae three years
X

Summary

  • പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസം
  • നേരത്തെ വിസ കാലാവധി രണ്ടു വര്ഷം
  • ലക്‌ഷ്യം 10 വര്ഷം ശതമാനം സ്വദേശിവൽക്കരണം


യുഎഇയില്‍ തൊഴില്‍ വിസയുടെ കാലാവധി മൂന്നുവര്‍ഷമാക്കി ഉയര്‍ത്തി. പാര്‍ലമെന്ററി കമ്മിറ്റി ശുപാര്‍ശ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകരിച്ചു. ഇതോടെ ഇനി പുതുക്കുന്ന വിസകള്‍ക്ക് മൂന്നുവര്‍ഷത്തെ കാലാവധി ലഭിക്കും. ഇത് മലയാളികള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമേകും.

നേരത്തെ വിസാ കാലാവധി രണ്ടു വര്‍ഷമായി പരിമിതപ്പെടുത്തിയിരുന്നു. രണ്ടുവര്‍ഷത്തെ വിസാ കാലാവധി തൊഴില്‍ ദാതാക്കള്‍ക്ക് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തുന്നുവെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രൊബേഷന്‍ സമയത്തിനു ശേഷം കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും അതേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നതു നിര്‍ബന്ധമാക്കണമെന്ന ശുപാര്‍ശയും പാര്‍ലമെന്റ് അംഗീകരിച്ചിട്ടുണ്ട്.

തൊഴില്‍ദാതാവിന്റെ സമ്മതമുണ്ടെങ്കില്‍ ഒരു വര്‍ഷത്തിനു മുമ്പ് ജോലി മാറുന്നതിനു തടസമില്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പ്രവാസികള്‍ക്ക് ഗുണകരമാണ് ഇപ്പോഴത്തെ മാറ്റം. അതേസമയം, രാജ്യത്ത് സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും സ്വദേശിവല്‍ക്കരണം 4 ശതമാനത്തില്‍ എത്തിക്കാനാണ് നീക്കം. 10 ശതമാനം സ്വദേശിവല്‍ക്കരണമാണ് ലക്ഷ്യമിടുന്നത്.